Home » News » Current Affairs » സഖറിയയുടെ ഗര്‍ഭിണികള്‍: ഗൈനക്കോളജിസ്റ്റായി ലാല്‍

സഖറിയയുടെ ഗര്‍ഭിണികള്‍: ഗൈനക്കോളജിസ്റ്റായി ലാല്‍

>

lalന്യൂജനറേഷന്‍ ഗണത്തില്‍ പെടുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നടനാണ് ലാല്‍. നാളിതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു റോളില്‍ അടുത്തതായി ലാലിനെ കാണാനാകും. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന സിനിമയില്‍ ഒരു ഗൈനക്കോളജിസ്റ്റായാണ് ലാല്‍ അഭിനയിക്കുക. ഗൈനക്കോളജിസ്റ്റിന്റെ മുമ്പാകെയെത്തുന്ന വിവിധപ്രായക്കാരും സ്വഭാവവിശേഷങ്ങളുമുള്ള അഞ്ച് ഗര്‍ഭിണികളുടെ കഥയാണ് സിനിമ. റിമ കല്ലിങ്ങല്‍, സനൂഷ, ലക്ഷ്മി, സാന്ദ്ര തോമസ് എന്നിവര്‍ അഞ്ച് ഗര്‍ഭിണികളായി ചിത്രത്തിലുണ്ടാവും. യുവനിരയില്‍ ശ്രദ്ധേയനായ അജു വര്‍ഗീസും സിനിമയുടെ ഭാഗമാകും.റിമ അവതരിപ്പിക്കുന്ന ഗര്‍ഭിണിയായ കഥാപാത്രത്തിന്റെ ഭര്‍ത്താവ് പ്രായക്കൂടുതലുള്ളയാളാണ്. കന്യാസ്ത്രീയുടെ കുപ്പായം അഴിച്ചുവെച്ച് അമ്മയാകാന്‍ കൊതിക്കുന്ന സ്ത്രീയുടെ റോളിലാണ് പഴയകാല നടി ലക്ഷ്മിയെത്തുക. വിവാഹിതയാകുന്നതിന് മുന്‍പ് തന്നെ ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടിയായി സനൂഷ അഭിനയിക്കും. ഫ്രൈഡെ നിര്‍മ്മിച്ച നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസാണ് മറ്റൊരു ഗര്‍ഭിണിയായി വേഷമിടുക. വിവാഹിതയും ഗര്‍ഭിണിയുമായിരിക്കെ വിവാഹേതര ബന്ധം പുലര്‍ത്തുന്ന കഥാപാത്രമാണ് സാന്ദ്രയുടേത്.
<

Leave a Reply

Your email address will not be published. Required fields are marked *

*