Home » News » Current Affairs » മഞ്ജു വാരിയര്‍ വീണ്ടും ചിലങ്കയണിയുന്നു

മഞ്ജു വാരിയര്‍ വീണ്ടും ചിലങ്കയണിയുന്നു

>

manjuകരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയായി മാറിയ മഞ്ജു വാരിയര്‍ 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങിലേക്ക് തിരിച്ചുവരുന്നു. ഗുരുവായൂരപ്പ സന്നിധിയിലായിരിക്കും മഞ്ജു വീണ്ടും ചിലങ്കയണിയുക. ദീപാരാധനയ്ക്കുശേഷമായിരിക്കും ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മഞ്ജു കുച്ചിപ്പുഡി അവതരിപ്പിക്കുക. ഗുരുവായൂരിലെ തിരിച്ചുവരവ് ഭംഗിയായാല്‍ താന്‍ നൃത്തരംഗത്ത് സജീവമാവുമെന്നും മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.കലാലയ കലാജീവിതത്തില്‍ പ്രതിഭ തെളിയിച്ചായിരുന്നു മഞ്ജു വെള്ളിത്തിരയിലേക്ക് എത്തിയത്. മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം പട്ടം അണിഞ്ഞിരുന്നു. 1995ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജു സിനിമയില്‍ അരങ്ങേറി. ആദ്യ ചിത്രത്തില്‍ തന്നെ കയ്യടക്കത്തോടെ തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി അഭിനയലോകത്ത് ഉറച്ച ചുവടുകള്‍ വച്ച മഞ്ജു 1996ല്‍ സല്ലാപം എന്ന ചിത്രത്തിലൂടെ സൂപ്പര്‍നായികയായി. തുടര്‍ന്ന് വ്യക്തിത്വമുള്ള നായികാ കഥാപാത്രങ്ങളെ അഭിനയിപ്പിച്ച് മഞ്ജു പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ വിസ്മയിപ്പിച്ചു (തിലകനടക്കമുള്ള പ്രമുഖ നടന്‍മാര്‍ മഞ്ജു വാര്യരെ പ്രശംസിച്ചത് ഉദാഹരണം). കണ്ണെഴുതി പൊട്ട് തൊട്ട്, കന്മദം, ഈ പുഴയും കടന്ന്, പത്രം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജു അവതരിപ്പിച്ച നായികമാര്‍ വെറും മരംചുറ്റി പ്രണയിനികള്‍ ആയിരുന്നില്ല. നായകന്‍റൊയൊപ്പം തന്നെ തലയെടുപ്പുള്ള നായികമാരായിരുന്നു ഈ ചിത്രങ്ങളിലെ മഞ്ജു വാരിയര്‍ കഥാപാത്രങ്ങള്‍. കുടമാറ്റം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, പ്രണയവര്‍ണ്ണങ്ങള്‍, കളിയാട്ടം , ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കളിവീട്, തൂവല്‍ക്കൊട്ടാരം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയവയിലൂടെയും മഞ്ജു മലയാളത്തിന്‍റെ പ്രിയ നായികയായി.ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1999ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*