Home » News » Current Affairs » രക്തബാങ്കില്‍ നിന്നും എച്ച് ഐ വി ബാധിച്ച രക്തം കുട്ടിയുടെ ശരീരത്തില്‍ കയറി

രക്തബാങ്കില്‍ നിന്നും എച്ച് ഐ വി ബാധിച്ച രക്തം കുട്ടിയുടെ ശരീരത്തില്‍ കയറി

>

hivചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച എട്ടുവയസ്സുകാരിക്ക് എച്ച് ഐ വി ബാധയേറ്റതായി കണ്ടെത്തി. വയനാട് സ്വദേശിനിയായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എച്ച് ഐ വി ബാധയില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇതോടെ രക്തബാങ്കില്‍ നിന്നും എച്ച് ഐ വി ബാധിച്ച രക്തം കുട്ടിയുടെ ശരീരത്തില്‍ കയറ്റിയതോ, ആസ്പത്രിയില്‍ നിന്നും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതോ ആകാം വൈറസ് ബാധിക്കനിടയാക്കിയത് കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായി ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മാനന്തവാടി ജില്ലാ ആസ്പത്രിയിലും കുട്ടിയെ ചികിത്സിച്ചിരുന്നു. അപൂര്‍വ്വ രോഗമായ തല്‍സീമിയ ബാധിച്ച കുട്ടി കഴിഞ്ഞ ഏഴുവര്‍ഷമായി രക്തം സ്വീകരിക്കുന്നുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*