Home » News » Current Affairs » നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

>

d y f iഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്  ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച്സംഘര്‍ഷത്തിൽ കലാശിച്ചു പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ജല പീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.മാര്‍ച്ച് നിയമസഭയ്ക്കു മുമ്പില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി.സംഘര്‍ഷത്തില്‍ നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
<

Leave a Reply

Your email address will not be published. Required fields are marked *

*