Home » News » Current Affairs » സര്‍ക്കാറും ഡോക്ടര്‍മാരും കടുപിടിത്തത്തില്‍; രോഗികള്‍ ദുരിതത്തില്‍

സര്‍ക്കാറും ഡോക്ടര്‍മാരും കടുപിടിത്തത്തില്‍; രോഗികള്‍ ദുരിതത്തില്‍

>

hosതിരുവനന്തപുരം: ചര്‍ച്ചയില്ലെന്ന് സര്‍ക്കാറും സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ പ്രതിസന്ധിയിലായി. ഒ.പി ബഹിഷ്കരണ സമരം ശക്തമാവുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളാണ് വലയുക. സര്‍ക്കാരിന്റെ ആരോഗ്യപദ്ധതികളെയും സമരം താളംതെറ്റിക്കുന്നുണ്ട്സമരം ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള വഴി അടച്ചത്. സമരം അനാവശ്യമാണെന്ന നിലപാട് മന്ത്രി വി എസ് ശിവകുമാര്‍ ആവര്‍ത്തിച്ചു.അതേസമയം, ആരോഗ്യമന്ത്രിയുടെ നിലപാട് നിഷേധാത്മകമാണെന്നും നിസ്സഹകരണ സമരം ശക്തമാക്കുമെന്നും കെ ജി എം ഒ എ വ്യക്തമാക്കി . സര്‍ക്കാറിനെതിരെ രൂക്ഷമായാണ് ഡോക്ടര്‍മാരുടെ പ്രതികരണം . രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാടെങ്കിലും ആലപ്പുഴയിലെ രോഗികള്‍ക്ക് ചികില്‍സ കിട്ടില്ല .
സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറിയതോടെ ആശുപത്രികളില്‍ നിന്നുള്ള പ്രതിദിന പകര്‍ച്ചവ്യാധി റിപ്പോര്‍ട്ടുകള്‍ അയക്കുന്നില്ല . ഫണ്ടുകള്‍ ചെലവാക്കുന്നതും മെഡിക്കല്‍ ക്യാംപുകളും നിലച്ചു . പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും താളംതെറ്റിത്തുടങ്ങി.
<

Leave a Reply

Your email address will not be published. Required fields are marked *

*