Home » News » Current Affairs » പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന

പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന

>

petrolവെള്ളിയാഴ്ച മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന. പെട്രോള്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ കുറയാനും ഡീസലിന് 40 മതല്‍ 50 പൈസവരെ കൂടാനുമാണ് സാധ്യതയുള്ളത്.ഡീസല്‍ വില്പനയില്‍ എണ്ണക്കമ്പനികള്‍ക്കു നേരിടുന്ന നഷ്ടമൊഴിവാകുന്നതുവരെ ലിറ്ററിന് പ്രതിമാസം 50 പൈസ വെച്ച് കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി 17ന് അനുമതി നല്‍കിയിരുന്നു.
പെട്രോളിന് രണ്ടു തവണയായി മൂന്നുരൂപയോളം വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഒരു രൂപ വരെ കുറക്കുമെന്നുള്ള തീരുമാനം. ഫെബ്രുവരി 16 ന് പെട്രോള്‍ ലിറ്ററിന് 1.50 രൂപയും മാര്‍ച്ച് രണ്ടിന് 1.40 രൂപയും വര്‍ധിപ്പിച്ചിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 131 ഡോളറില്‍ നിന്ന് 120 ഡോളറായി കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ധന വിലയിലെ പുന:ക്രമീകരണംഅന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് പെട്രോളിന്റെ വില കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, എല്ലാ മാസവും ഡീസലിന് 50 പൈസ വരെ കൂട്ടാനുള്ളതീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ഡീസലിന് വീണ്ടും വില വര്‍ധിപ്പിക്കുക.
<

Leave a Reply

Your email address will not be published. Required fields are marked *

*