Home » News » Current Affairs » ദില്ലിയില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കുറ്റിക്കാട്ടില്‍

ദില്ലിയില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കുറ്റിക്കാട്ടില്‍

>

123ദില്ലി :ദില്ലി :യില്‍നിന്നു കാണാ തായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ദില്ലി പ്രഗതി മൈതാനത്തിനു സമീപമുള്ള കുറ്റിക്കാട്ടില്‍നിന്ന് ഇന്നു രാവിലെയാണു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ദില്ലിയിലെ മണ്ട്വാലീയില്‍നിന്നാണ് മന്‍സിജ്(ഏഴ്), യഷ്ബി(അഞ്ച്) എന്നീ വിദ്യാര്‍ഥികളെ മൂന്നു ദിവസം മുന്‍പു കാണാതായത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഇതിന്‍റെ റിപ്പോര്‍ട്ട് വന്നശേഷമേ മരണകാരണം അറിയാന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു.വിദ്യാര്‍ഥികളെ സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയതാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ദില്ലിയില്‍ ലൈംഗിക പീഡനത്തിനിരയായത് പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികള്‍. ദില്ലി നഗരത്തില്‍ ദിവസവും സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നുണ്ടെന്ന് പൊലീസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നുദില്ലി കൂട്ടബലാല്‍സംഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിക്കുമെന്നും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പക്ഷെ, ഒരു നടപടിയും ഉണ്ടായില്ല.ദിവസത്തില്‍ ഒരു സ്ത്രീയെങ്കിലും ദില്ലി നഗരത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്നുണ്ടെന്ന് പൊലീസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നഗരത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ എണ്ണം 15 ആണ്. ഫെബ്രുവരി 13ന് 12 വയസ്സുള്ള വികലാംഗയായ പെണ്‍കുട്ടിയെ വരെ പീഡിപ്പിച്ചു. രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
<

Leave a Reply

Your email address will not be published. Required fields are marked *

*