Home » News » Current Affairs » ഡൽഹിയിൽ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പിൽ ബി എസ് പി നേതാവ് മരിച്ചു

ഡൽഹിയിൽ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പിൽ ബി എസ് പി നേതാവ് മരിച്ചു

>

delhiഡൽഹിയിൽ രണ്ടിടങ്ങളിലുണ്ടായ വെടിവെപ്പിൽ ബി എസ് പി നേതാവും ബിസിനെസ്സുകാരനും മായ ദീപക് ഭര ദ്വാജും ഒരു യുവതിയും മരിച്ചു. സ്റ്റെഷനിലെ എസ്‌കലേറ്റില്‍ വെച്ചാണ് യുവതിക്കും അച്ഛനും നേര്‍ക്ക് വെടിവെയ്പുണ്ടായത്. മരണമടഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ യുവതിയുടെ അച്ഛന്റെ നില ഗുരുതരമാണ്.വസന്ത്കുഞ്ജിലെ ദീപക് ഭരദ്വാജിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍  കറുത്ത നിറത്തിലുള്ള ഒരു സ്കോഡ കാറിലെത്തിയ രണ്ടാഗ സംസംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികള്‍ രക്ഷപെടുകയും ചെയ്തു.  കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയായിരുന്നു ദീപക് ഭരദ്വാജ്. ഏകദേശം 600 കോടി രൂപയുടെ ആസ്ഥിയുള്ളതായാണ് അദ്ദേഹം കണക്ക് ഹാജരാക്കിയിരുന്നത്. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍ ബിസിനസ്സ് ശൃംഖലയുടെ ഉടമയായിരുന്നു ദീപക് ഭരദ്വാജ്.
<

Leave a Reply

Your email address will not be published. Required fields are marked *

*