Home » News » Current Affairs » ഡല്‍ഹി മാനഭംഗം; മരിച്ച യുവതിയുടെ സുഹൃത്ത്‌ ചാനലില്‍, ചാനലിനെതിരെ കേസ്

ഡല്‍ഹി മാനഭംഗം; മരിച്ച യുവതിയുടെ സുഹൃത്ത്‌ ചാനലില്‍, ചാനലിനെതിരെ കേസ്

>

delhi ഡല്‍ഹി കൂട്ട മാനഭംഗ കേസില്‍ മരിച്ച യുവതിക്കൊപ്പം ഉണ്ടായ സുഹൃത്ത്‌ ഇന്നലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സീ-ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ടു. പരിപാടി സംപ്രേക്ഷണം ചെയ്തതിന് ചാനലിനെതിരെ പൊലിസ് കേസെടുത്തു.

പീടനതിനു ശേഷം ഇവരെ വിവസ്ത്രരാക്കി ബസ്സില്‍ നിന്നും വലിച്ചെറിഞ്ഞു. അരമണിക്കൂറിലധികം റോഡില്‍ കിടന്നിട്ടും ആരും തങ്ങളെ രക്ഷിക്കാനുണ്ടായില്ലെന്ന് അയാള്‍ പറഞ്ഞു. ഉറക്കെ നിലവിളിച്ചിടും പലരും വണ്ടി നിര്‍ത്തി ഒന്ന് നോക്കിയിട്ടു പോയി.

പൊലിസ് അവിടെത്താന്‍ ഏതാണ്ട് 45 മിനിട്ടെടുത്തു. സംഭവം നടന്നിരിക്കുന്നത് ഏതു പൊലിസ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ ആണെന്നും, ഇതു ആശുപത്രിയിലേക്കാണ് കുട്ടിയെ കൊണ്ട് പോകേണ്ടതെന്നും തീരുമാനിക്കാന്‍ പിന്നെയും അരമണിക്കൂര്‍ എടുത്തുവെന്ന് യുവാവ് പറഞ്ഞു.

പ്രതികളെ മാത്രമല്ല, മനസ്സാക്ഷിയില്ലാത്ത സമൂഹത്തെയും ശിക്ഷിക്കെണ്ടാതാണെന്ന് യുവതിയുടെ സുഹൃത്ത് പറഞ്ഞു. ഓട്ടോറിക്ഷ കിട്ടാത്തതിനാലാണ് ബസ്സില്‍ കയറിയത്. യാത്രയ്ക്കിടയില്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയത് ചോദ്യം ചെയ്തതിന് ബസ്സിലെ ജീവനക്കാര്‍ തന്നെ കഠിനമായി മര്‍ദ്ദിച്ച് അവശനാക്കി. തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഡല്‍ഹിയിലെ റോഡുകളിലൂടെ ബസ് ഓടിക്കൊണ്ടിരുന്നു.

ബസ്സിലെ ലൈറ്റ് അണച്ചതിന് ശേഷമായിരുന്നു പീഡനം. അവസാനം ഇരുവരെയും വിവസ്ത്രരായി പുറത്തേക്കു വലിച്ചെറിഞ്ഞു. അതിനു ശേഷം യുവതിയെ ബസ്സ് കയറ്റി കൊല്ലാനുള്ള ശ്രമം വരെ ഉണ്ടായി. താനത് തടഞ്ഞു. അര്‍ധനഗ്നരായി റോഡില്‍ കിടന്ന് സഹായം അഭ്യര്‍ഥിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.

യാത്രക്കാരില്‍ ഒരാളാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. പോലീസെത്തിയ ശേഷമാണ് പെണ്‍കുട്ടിയുടെ നഗ്നത തുണികൊണ്ട് മറച്ചത്. പോലീസുകാര്‍ തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ്, രക്തത്തില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിക്കാന്‍ പിന്നെയും അരമണിക്കൂറെടുത്തു. സമീപത്ത് വേറെ ആസ്പത്രികളുണ്ടായിട്ടും, വളരെ അകലെയുള്ള സഫ്ദര്‍ജങ് ആസ്പത്രിയിലേക്കാണ് തങ്ങളെ പോലീസ് കൊണ്ടുപോയതെന്നും യുവാവ് പറഞ്ഞു.

ആസ്പത്രിയിലും ആദ്യമൊന്നും ഒരു സഹായവും ലഭിച്ചില്ല. പെണ്‍കുട്ടിയെ പുതപ്പിക്കാന്‍ പോലും ആരും തയാറായില്ല. ഒരു മണിക്കൂറോളം കാത്തുകിടന്നതിനു ശേഷമാണു തൂപ്പുകാരനായ ഒരാള്‍ പുതപ്പു തന്നത്. കൃത്യസമയത്തു ചികിത്സ ലഭിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*