Home » News » Current Affairs » ഡല്‍ഹി പ്രതിഷേധം; പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

ഡല്‍ഹി പ്രതിഷേധം; പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

>

delhi gang rapeഡല്‍ഹി പ്രതിഷേധത്തിനിടെ പരിക്കേറ്റ പൊലിസുകാരന്‍ മരിച്ചു. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൊലിസ് കോണ്സ്റ്റബിള്‍ സുഭാഷ്‌ ടോമരാന് മരിച്ചത്.

ഡല്‍ഹിയില്‍ ബസ്സില്‍ വച്ച് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യവുമായി നടന്ന പ്രതിഷേധത്തില്‍ സുഭാഷിന് മാരകമായി പരിക്ക് പറ്റിയിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് സുഭാഷ്‌.

ഞായറാഴ്ചയാണ് സുഭാഷിന് പരിക്ക് പറ്റിയത്. സംഭവത്തെ തുടര്‍ന്ന് എട്ടു പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്‌. രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിഷേധത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് ഈ സംഭവം.
<

Leave a Reply

Your email address will not be published. Required fields are marked *

*