Home » News » Current Affairs » ദല്‍ഹി മാനഭംഗം; വിചാരണ ഇന്ന് തുടങ്ങും

ദല്‍ഹി മാനഭംഗം; വിചാരണ ഇന്ന് തുടങ്ങും

>

gang rapeദല്‍ഹി: ദല്‍ഹിയില്‍ ബസ്സില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായി മരണപ്പെട്ട കേസിലെ വിചാരണ സാകെതിലെ അതിവെക കോടതിയില്‍ ഇന്ന് തുടങ്ങും.  അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അധ്യക്ഷനായ ബഞ്ചിലാണ് വിചാരണ.
ആറു പ്രതികളാണ് കേസില്‍ ഉള്പെട്ടിരിക്കുന്നത്‌. ഇതില്‍ പ്രായ പൂര്‍ത്തി  ആകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോതിക്ക് മുമ്പാകെ നടക്കും. ബാക്കി അഞ്ചുപേരേയും കോടതിയില്‍ ഹാജരാക്കും. ബസ് ഡ്രൈവര്‍ രാംസിങ്, സഹോദരന്‍ മുകേഷ്, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് വിചാരണ നടത്തുന്നത്.
ഈ കേസില്‍ 80 സാക്ഷികളും 12 തെളിവുകളുമാണുള്ളത്. പെണ്‍കുട്ടി മരിച്ച സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടായിരിക്കും പ്രധാന തെളിവായി കോടതി പരിഗണിക്കുന്നത്. ജനവരി മൂന്നിനാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ക്കെതിരെ കൊലപാതക  കുറ്റം, കൂട്ട ബലാല്‍സംഗം, അസ്വാഭാവിക കുറ്റകൃത്യം, തെളിവ് നശിപ്പിക്കല്‍, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്, കവര്‍ച്ചയ്ക്കിടെ മനഃപൂര്‍വം ഉപദ്രവിക്കല്‍, കവര്‍ച്ചയും കൊലപാതകവും, പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

<

Leave a Reply

Your email address will not be published. Required fields are marked *

*