Home » News » Current Affairs » Dabangg 2 പണം വാരുന്നു

Dabangg 2 പണം വാരുന്നു

>

dabang 2 news4keralaസല്‍മാന്‍ ഖാന്‍ സോനാക്ഷി സിന്‍ഹ  എന്നിവര്‍ അഭിനയിച്ച Dabangg 2 ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്നു. ദാബങ്ങിന്റെ ആദ്യ ഭാഗം 215 കോടി കളക്ഷന്‍ നേടിയെടുത്തു ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയിരുന്നു.  ആദ്യ ആഴ്ചയില്‍ 93 കോടി ആണ് Dabangg 2 വാരിയത്.

60 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം മറ്റു ബിഗ് ബജറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ആകുന്നത് പോലെ പൊതു അവധി ദിവസം അല്ലാതെ വെള്ളിയാഴ്ച ആണ് റിലീസ് ആയത്. ആദ്യ രണ്ടു ദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയെങ്കിലും തിങ്കളാഴ്ച പിറകോട്ടു പോയി. 9.5 കോടി മാത്രമായിരുന്നു ഒരു ദിവസത്തെ കളക്ഷന്‍. പക്ഷെ ക്രിസ്മസ് അവധി ആയ  ചൊവ്വാഴ്ച വന്‍ കുതിച്ചു ചാട്ടം നടത്തി 27 കോടി ആണ് വാരി കൂട്ടിയത്. പക്ഷെ സല്‍മാന്റെ മുന്‍ ചിത്രം ഏക് ധാ ടൈഗര്‍ നേടിയ ആദ്യ ആഴ്ചയിലെ നൂറു കോടി എന്നാ റെക്കോര്‍ഡ് മറി  കടക്കാന്‍ Dabangg 2 നു സാധിച്ചില്ല. ടൈഗര്‍ റിലീസ് ആയത് ഈദ് ഹോളിഡേ ദിവസം ആണെന്ന മുന്‍തൂക്കം നില നില്‍ക്കുന്നു. എങ്കിലും ചുല്‍ ബുല്‍ പാണ്ടെ ചരിത്രം ആവര്‍ത്തിക്കും എന്ന് തന്നെയാണ് സംവിധായകനും നിര്‍മ്മാതാവും ആയ അര്‍ബാസ് ഖാന്‍ പറയുന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*