Home » News » Current Affairs » പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ചു 6 മരണം

പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ചു 6 മരണം

>

cracker factoryപാലക്കാട്: ചെറുപ്പുലശ്ശെരിക്ക് സമീപം പന്നിയാംകുറിശ്ശിയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരണം ആറായി. പൊള്ളലേറ്റ നാലുപേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അപകട സമയത്ത് പടക്കശാലയില്‍ 9 പേര്‍ ഉണ്ടായിരുന്നെന്നാണ് സൂചന.

12.30ഓടെയാണ് പടക്കശാലയ്ക്ക് തീപ്പിടിച്ചത്. സംഭവം നടന്നു ഒരുമണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമാണ് ഫയര്‍ ഫോഴ്സിന് സംഭവ സ്ഥലത്ത് എത്തിച്ചേരാന്‍ സാധിച്ചത്. പടക്കശാല ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം താമസിക്കുന്നതിനും ഇടയായി. ചെറുപ്പുളശ്ശേരി സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിര്‍മ്മാണശാല. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

നിര്‍മ്മാണ ശാലയ്ക്ക് അടുത്ത് തന്നെയാണ് ഗോഡൗണും സ്ഥിതി ചെയ്യുന്നത്. പടക്കനിര്‍മ്മാണശാലയ്ക്ക് ചുറ്റും ഉണങ്ങിയ പുല്ല് ഉണ്ടായതും തീ പടരാന്‍ ഇടയാക്കി.
<

Leave a Reply

Your email address will not be published. Required fields are marked *

*