Home » News » Current Affairs » കെ. സുധാകരനെതിരായ വിജിലെന്‍സ് കേസ് കോടതി തള്ളി

കെ. സുധാകരനെതിരായ വിജിലെന്‍സ് കേസ് കോടതി തള്ളി

>

k.sudhakaranജഡ്ജി കോഴ വാങ്ങുന്നത് കണ്ടെന്ന പ്രസംഗത്തില്‍ കെ.സുധാകരനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് തള്ളിയത്. ഇതോടെ കേസില്‍ സുധാകരനെതിരായ നിയമ നടപടികള്‍ അവസാനിച്ചു.

സുധാകരനെതിരെ കേസെടുക്കാന്‍ കൂടുതല്‍ തെളിവുകളില്ലെന്ന് വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അങ്കീകരിക്കരുതെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നുമുള്ള ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ നടത്തിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിക്കവെയാണ് കെ.സുധാകരന്‍, ജഡ്ജിമാര്‍ കൈകൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്നു പറഞ്ഞത്.

 

 
<

Leave a Reply

Your email address will not be published. Required fields are marked *

*