Home » News » മനംനൊന്ത് വനിത എംപി പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു.

മനംനൊന്ത് വനിത എംപി പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു.

>

ദില്ലി: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ പ്രഭാ കിഷോര്‍ താവിയാദിനാണ് സംസ്ഥാന പൊലീസില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവം പാര്‍ലമെന്റിന് മുമ്പാകെ പറയുമ്പോഴായിരുന്നു പ്രഭ പൊട്ടിക്കരഞ്ഞത്. സംഭവം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിനിടയാക്കിട്ടുണ്ട്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സുഷമസ്വരാജ് ഉറപ്പു നല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും സുഷമസ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. പരിപാടിയ്ക്കിടെസംഘര്‍ഷം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് പ്രഭയ്ക്ക് പരിക്കേറ്റതെന്നാണ് ഗുജറാത്ത് പൊലീസ് നല്‍കുന്ന വിവരം.

<

Leave a Reply

Your email address will not be published. Required fields are marked *

*