Home » News » Current Affairs » ഷോപ്പിംഗ് കോംപ്ലക്സിനു തീപിടിച്ച് 4 പേർ മരിച്ചു

ഷോപ്പിംഗ് കോംപ്ലക്സിനു തീപിടിച്ച് 4 പേർ മരിച്ചു

>

coimbatore shopping complex

കോയമ്പത്തൂരില്‍ ഷോപ്പിംഗ് കോംപ്ലക്സിനു തീപിടിച്ച് 4 പേർ മരിച്ചു നിരവധി പേർക്ക് പരിക്ക് മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.അവിനാശിയിലെ ലക്ഷ്മി മില്‍സിന് സമീപമുള്ള കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി.അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

നിരവധി വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ ബാങ്കും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അധികം തീപടരാതെ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീയണക്കാന്‍ ഹെലിക്കോപ്ടറിന്റെ സേവനവും ലഭ്യമാക്കിയിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*