Home » News » Current Affairs » സിഐടിയു ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

സിഐടിയു ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

>

citu posterസിഐടിയു പതിനാലാം ദേശീയ സമ്മേളനം ഇന്ന് കണ്ണൂരില്‍ തുടങ്ങും. രാവിലെ 10 മണിക്ക് അഖിലേന്ത്യാ പ്രസിഡന്റ് എകെ പത്മനാഭന്‍ അഖിലേന്ത്യാ സമ്മേളനം ഉത്ഘാടനം ചെയ്തു. പൊതുസമ്മേളന നഗരിയില്‍ ഇന്നലെ പതാക ഉയര്‍ത്തിയിരുന്നു.

‘വര്‍ഗസമരം നയം മാറ്റത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സിഐടിയുവിന്റെ ദേശീയ സമ്മേളനം തുടങ്ങിയത്. കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നവലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ തൊഴിലാളി സംഘടനകളുടെ ഐക്യം ഉറപ്പാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്‌ഷ്യം. ഇന്നലെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*