Home » News » Current Affairs » കോഴിയിറച്ചിക്ക് ഇപ്പോഴും പൊള്ളുന്ന വില

കോഴിയിറച്ചിക്ക് ഇപ്പോഴും പൊള്ളുന്ന വില

>

chikkകൊച്ചി: കോഴിയിറച്ചിയുടെ വില പകുതിയായിട്ടും ഹോട്ടല്‍ ഉടമകള്‍ ഇത് അറിഞ്ഞ മട്ടില്ല. ചിക്കന്‍ വിഭവങ്ങള്ക്കെല്ലാം ഇപ്പോഴും കഴുത്തറക്കുന്ന വിലയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്. കോഴിയിറച്ചിക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കിലോയ്ക്ക് 200 രൂപ കൊടുത്ത് കോഴി വാങ്ങാനാകില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമകള്‍ ചിക്കന്‍ ബഹിഷ്കരണം നടത്തിയിട്ട് അധികം നാളായില്ല. ഇപ്പോള്‍ ചിക്കന് വില 70 രൂപയായി കുറഞ്ഞിരിക്കുന്നു. ഹോട്ടലുകാര്‍ക്ക് 65 രൂപയ്ക്കാണ് കച്ചവടക്കാര്‍ ചിക്കന്‍ നല്‍കുന്നത്.
എന്നാല്‍ ഹോട്ടലില്‍ കിട്ടുന്ന ചിക്കന്‍ വിഭവങ്ങള്‍ക്ക് ഇപ്പോഴും വായില് തോന്നിയ വിലയാണ്. ചിക്കന്‍ വില 200 രൂപയ്ക്കു മേല്‍ ഉണ്ടായിരുന്നപ്പോഴ്‍ വാങ്ങിയിരുന്ന അതേ നിരക്കാണ് ഇപ്പോഴും ഹോട്ടലുകളില്‍. ഷവായ് ചിക്കന് 300 രൂപ.ചിക്കന്‍ ബിരിയാണിയ്ക്ക് 90മുതല്‍ 130 രൂപ വരെ വാങ്ങുന്ന ഹോട്ടലുകളുണ്ട്.140 രൂപ കൊടുത്താലേ ഹാഫ് ചില്ലി ചിക്കന്‍ കിട്ടൂ.ഈ വിലയൊന്നും കുറയ്ക്കാന്‍ പറ്റില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. വില താഴോട്ടു പോയില്ലെങ്കില്‍ ഹോട്ടലുകളിലെ ചിക്കന്‍ വിഭവം ബഹിഷ്കരിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം അടുക്കള കൂടുതല്‍ സജീവമാക്കാം
<

Leave a Reply

Your email address will not be published. Required fields are marked *

*