Home » News » Current Affairs » ഫേയ്സ്ബുക്കില്‍ വന്‍ മാറ്റം

ഫേയ്സ്ബുക്കില്‍ വന്‍ മാറ്റം

>

imagesകാലിഫോര്‍ണിയ: ഫേയ്സ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡില്‍ വന്‍ പരിഷ്കാരം വരുത്തി. യെല്ലോസ്റ്റോണിലെ ഫേയ്സ്ബുക്ക് ആസ്ഥാനത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഫേയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗാണ് പുതിയ ന്യൂസ് ഫീഡ് അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.ഒരു ഫേയ്സ്ബുക്ക് അക്കൌണ്ട് തുറക്കുമ്പോള്‍ ആദ്യം കാണുന്ന പേജാണ് ന്യൂസ് ഫീഡ്. വിഷയാടിസ്ഥാനത്തില്‍ ന്യൂസ് ഫീഡ് ക്രമീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ഡിസൈന് പ്രധാന പ്രത്യേകത. മാത്രവുമല്ല ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യവും നല്‍കപ്പെടുന്നു. ഇപ്പോള്‍ ഇടത് വശത്തുള്ള പ്രധാന ഐക്കണുകള്‍, ഗ്രൂപ്പുകള്‍,പേജുകള്‍ എന്നിവ വലതുവശത്തേക്ക് മാറ്റി എന്നുള്ളതാണ് പ്രധാന പ്രത്യേകതയാണ്.പുതിയ പരിഷ്കാരം ഫേയ്സ്ബുക്ക് അധികൃതര്‍ക്ക് കൂടുതല്‍ പരസ്യസ്ഥലം ലഭ്യമാക്കുമെന്ന് വിദഗ്ദര്‍‌ പറയുന്നു. എന്നാല്‍ ഫേയ്സ്ബുക്ക് ഇത് നിരാകരിക്കുന്നു കൂടുതല്‍ ആളുകളെ സൈറ്റില്‍ നിര്‍ത്തുവാന്‍ ഉദ്ദേശിച്ച് മാത്രമാണ് പുതിയമാറ്റം എന്നാണ് ഫേയ്സ്ബുക്ക് പറയുന്നത്. ഒരോ പോസ്റ്റും ഇപ്പോള്‍ ലഭിക്കുന്നതിലും വലുതായിരിക്കും ഇനി ലഭിക്കുക. ഒപ്പം 3 ഫോട്ടോവരെ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും മാറി, ആറ് ഫോട്ടോവരെ ഒന്നിച്ച് ഫീഡില്‍ പ്രത്യക്ഷപ്പെടും.1960ല്‍ മരത്തില്‍ തീര്‍ത്ത ഫ്രെയിമിലാണ് നമ്മള്‍ ആദ്യം ടെലിവിഷന്‍ കണ്ടത്. പിന്നീട് ഇപ്പോള്‍ 40 ഇഞ്ച് എച്ച്.ഡി യില്‍ ടി.വി കാണുന്നു.അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഒരു മാറ്റമാണ് ഫീഡില്‍ വരുത്തുന്നത് മാര്‍‌ക്ക് സക്കര്‍ബര്‍ഗ്ഗ് പുതിയ ന്യൂസ് ഫീഡിനെ വിശേഷിപ്പിക്കുന്നു.ഈ ജനുവരിയില്‍ മാത്രം 106 കോടി ആളുകള്‍ ഫേയ്സ്ബുക്കില്‍ ഉണ്ടെന്നാണ് കണക്ക്.
<

Leave a Reply

Your email address will not be published. Required fields are marked *

*