Home » News » Current Affairs » വിഎസ് അച്യുതാനന്തനെതിരെ ഗുരുതരമായ ആരോപണങ്ങള്‍

വിഎസ് അച്യുതാനന്തനെതിരെ ഗുരുതരമായ ആരോപണങ്ങള്‍

>

vsലാവ്‌ലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്തനെതിരെ ഗുരുതരമായ ആരോപണങ്ങളടങ്ങുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് വിഎസ് രഹസ്യ നീക്കം നടത്തിഎന്ന ആരോപണമുള്ള പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ആണ് സംസ്ഥാന സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ വിഎസ് രഹസ്യ നീക്കം നടത്തിയെന്നാണ് ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. ഇടപെടണമെന്ന് വി.എസ്.  കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍, ജസ്റ്റിസുമാരായ കെ.ജി.ബാലകൃഷ്ണന്‍, എച്ച്.എല്‍. ദത്തു, വി.കെ.ബാലി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്ലാള്‍ നന്ടകുമാരുമായും വിഎസിന് ബന്ധമുണ്ടെന്നും ചൂണ്ടികാണിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ സംസ്ഥാന കമ്മിറ്റിയായിരുന്നു തീരുമാനം എടുത്തിരുന്നത്. മുഖ്യമന്ത്രി ആയിരിക്കെ വിഎസിന്‍റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എസ് രാജേന്ദ്രന്റെ ആരോപണത്തെ തുടര്‍ന്നാണ്‌ വിഎസിനെതിരെ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്. രാജേന്ദ്രന്റെ ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ .
<

Leave a Reply

Your email address will not be published. Required fields are marked *

*