Home » News » Current Affairs » ഹോസ്റ്റലില്‍ പാമ്പ്; സുരക്ഷയ്ക്കായി വിദ്യാര്‍ത്ഥിനികളുടെ ഉപരോധം

ഹോസ്റ്റലില്‍ പാമ്പ്; സുരക്ഷയ്ക്കായി വിദ്യാര്‍ത്ഥിനികളുടെ ഉപരോധം

>

calicut-hostelകാലികറ്റ് സര്‍വകലാ ശാല ലേഡീസ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റിട്ടും അധികൃതര്‍ സുരക്ഷ ഉറപ്പു വരുതാതത്തില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കാലിക്കറ്റ് സര്‍വകലാശാല പ്രൊ വൈസ് ചാന്സിലറുടെ വീട് ഉപരോധിച്ചു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികളാണ് മൂന്നു മണിക്കൂറിലധികം കുത്തിയിരിപ്പ് സമരം നടത്തിയത്.

ഞായറാഴ്ച രാത്രിയാണ് പിഎച്ഡി വിദ്യാര്‍ഥിനിയായ സോഷിമയ്ക്ക് ഹോസ്റ്റല്‍ മുറിയില്‍ നിന്നും പാമ്പുകടിയെറ്റത്‌. തുടര്‍ന്ന് കുട്ടിയെ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കാതിരുന്ന കോളേജ് അധികൃതരുടെ അനാസ്ഥക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം.

സര്‍വകലാശാലക്കകത്തുള്ള കാടുകള്‍ വെട്ടിതളിച്ചതോടെ പാമ്പുകള്‍ സര്‍വകലാശാലക്കകത്തും ഹോസ്റ്റലിലും കയറാന്‍ തുടങ്ങി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ സുരക്ഷ ഉറപ്പു വരുത്താന്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. പാമ്പ് കടിയേറ്റ വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*