Home » News » Current Affairs » സ്ത്രീ സുരക്ഷാ ബില്‍; അഭിപ്രായ സമന്വയമായില്ല

സ്ത്രീ സുരക്ഷാ ബില്‍; അഭിപ്രായ സമന്വയമായില്ല

>

123ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിലും അഭിപ്രായ സമന്വയമായില്ല. സമവായം ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ബില്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു. സമവായമുണ്ടാകാത്ത വിഷയങ്ങള്‍ മന്ത്രിസഭാ സമിതിയും നിയമവിദഗ്ദ്ധരുമടങ്ങുന്ന കമ്മിറ്റി പരിശോധിച്ച ശേഷം, ബില്ല് വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.ബലാല്‍സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടി കൊല്ലപ്പെടുകയോ, ശരീരം തളരുകയോ, സ്വാധീനം നഷ്ടപ്പെടുകയോ ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ബില്ലി‍ല്‍ വ്യവസ്ഥയുണ്ട്. ഇരയാകുന്ന പെണ്‍കുട്ടിയുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിലേ രേഖപ്പെടുത്താവൂ, ഇത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബില്ലിലുണ്ട്.ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബില്‍ പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ തയാറാക്കിയ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈ മാസം ഇരുപത്തിരണ്ടിന് അവസാനിക്കും. അതിനു മുന്‍പായി പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരടുബില്ലിലെ വ്യവസ്ഥകളില്‍നിയമമന്ത്രാലയവും വനിതാ ശിശുക്ഷേമ മന്ത്രാലയവും എതിര്‍പ്പറിയിച്ച സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേര്‍ന്നത്. ലൈംഗിക അതിക്രമം എന്നതിനു പകരം മാനഭംഗം എന്ന പദം കരട് ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിലാണ് നിയമമന്ത്രാലയത്തിന് എതിര്‍പ്പ്. സമ്മതത്തോടെയുള്ള ലൈംഗികബന്ധം അനുവദിക്കുന്നതിനുള്ള പ്രായം പതിനെട്ടില്‍ നിന്ന് പതിനാറായി കുറയ്ക്കണമെന്ന നിര്‍ദേശത്തിലും അഭിപ്രായ ഐക്യമായിട്ടില്ല.

 
<

Leave a Reply

Your email address will not be published. Required fields are marked *

*