Home » News » Current Affairs » ബസ്, ലോറി ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു

ബസ്, ലോറി ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു

>

bus lorry strikഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് ബസ്, ലോറി, കണ്ടെയ്‌നര്‍ ലോറി, ടിപ്പര്‍, മിനി ലോറികള്‍, മറ്റു ചരക്കുവാഹനങ്ങള്‍ എന്നിവ ഏപ്രില്‍ ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് 105 ശതമാനം വര്‍ധിപ്പിക്കുകവഴി കനത്ത ഭാരമാണ് ഇന്‍ഷൂറന്‍സ് റഗുലേറ്ററി ഡെവലപ്‌മെന്‍റ് അതോറിറ്റിയും സര്‍ക്കാരും ചേര്‍ന്ന് ചുമത്തിയിരിക്കുന്നതെന്ന് 10 ടണ്‍ വരെ ലോഡ് കയറ്റാവുന്ന ലോറികള്‍ക്കു നിലവിലുള്ള പ്രീമിയം 14206രൂപയാണ്. അത് 29794 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 50400 രൂപയോളം പ്രീമിയം അടക്കേണ്ടി വരും .പൊതുയാത്രാസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേജ് കാര്യേജ് ബസ്സുകളുടെ പ്രീമിയം 30000 രൂപയില്‍ നിന്ന് 48000 രൂപയാക്കിയിട്ടുണ്ട്. ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ് മാസം തോറും വില വര്‍ധനയ്ക്ക് അവസരമൊരുക്കുന്നത് കോര്‍പ്പറേറ്റുകളെയും സ്വകാര്യ എണ്ണക്കമ്പനികളെയും സംരക്ഷിക്കാനാണ്. പ്രീമിയം നിരക്ക് വര്‍ധനയെപ്പറ്റി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് അനിശ്ചിതകാല സമരം. വിവിധ ബസ് – ലോറി ഉടമ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ടി.എസ്. ജോര്‍ജ്, ടി. ഗോപിനാഥ്, എ. ജയപ്രകാശ്, ലോറന്‍സ് ബാബു, കെ.കെ. ഹംസ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
<

Leave a Reply

Your email address will not be published. Required fields are marked *

*