Home » News » Current Affairs » ബണ്ടി ചോറിനെ പൊലിസ് കേരളത്തില്‍ എത്തിച്ചു

ബണ്ടി ചോറിനെ പൊലിസ് കേരളത്തില്‍ എത്തിച്ചു

>

bunty chorപൂനെയില്‍ അറസ്റ്റിലായ രാജ്യാന്തര മോഷ്ടാവ് ബണ്ടി ചോറിനെ പൊലിസ് കൂടുതല്‍ തെളിവെടുപ്പിനായി തിരുവനന്തപുറത്തെത്തിച്ചു. രാവിലെ 8.30നാണ് പൊലിസ് സംഘവും ബണ്ടി ചോറും തിരുവനന്തപുരം വീമാനതാവളത്തില്‍ എത്തിയത്. പിനീട് ഇയാളെ തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്യുന്നതിനായി കൊണ്ട് പോയി. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ബന്ദിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയെക്കും. ബണ്ടിയെ പൊലിസ് കസ്റ്റടിയില്‍ വിട്ടു കിട്ടുന്നതിനായി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ചയാണ് ബണ്ടിയെ പൂനെ പൊലിസ് കേരള പൊലീസിന് കൈമാറിയത്. പേരൂര്‍ക്കട സിഐ പ്രതാപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ബണ്ടിയെ പൂനെ പൊലിസിന്റെ കയ്യില്‍ നിന്ന് കസ്റ്റടിയില്‍ വാങ്ങിയത്. തിരുവനന്തപുരത്ത് ഹൈടെക് രീതിയില്‍ മോഷണം നടത്തിയത് താന്‍ ആണെന്ന് ബണ്ടി ചോര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാള്‍ മോഷ്ടിച്ചെന്ന് പറയുന്ന ലപ്ടോപും മൊബൈല്‍ഫോണും ഇന്നലെ തിരുവനന്തപുരത്തെ മുട്ടടയില്‍ നിന്നും കണ്ടെത്തിയിരുന്നു.

പട്ടത്തെ ഒരു വിദേശ മലയാളിയുടെ വീട്ടില്‍ നിന്നാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് കഴിഞ്ഞ 21 ന് ഹൈടെക് രീതിയില്‍ മോഷണം നടത്തി കടന്നു കളഞ്ഞത്.
<

Leave a Reply

Your email address will not be published. Required fields are marked *

*