Home » News » Current Affairs » ബജറ്റ് അവതരണം തുടങ്ങി

ബജറ്റ് അവതരണം തുടങ്ങി

>

photoദില്ലി : 2013 – 2014 സാമ്പത്തിക വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രണ്ടാം യുപിഎ സര്‍ക്കാറിന്‍റെ അവസാനത്തെ പൊതു ബജറ്റാണിത്.പൊതു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു ജനപ്രിയ പ്രഖ്യാപനങ്ങള്‍ നിരവധി ഉണ്ടായേക്കുമെന്നാണു പ്രതീക്ഷ.6.1 മുതല്‍ 6.7 വരെ വളര്‍ച്ചാ നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം കൈവരിക്കുമെന്നാണ് ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സര്‍വെ പറയുന്നത്. ഇതു മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണു പ്രതീക്ഷ. എങ്കിലും, വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ധനമന്ത്രി മുതിരുമോ എന്നും കാത്തിരുന്നു കാണണം.

സര്‍വീസ് മേഖല, കാര്‍ഷിക മേഖല, നിര്‍മാണ മേഖല തുടങ്ങിയവയില്‍ മുന്‍തൂക്കം നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുകയെന്നു ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ആദായ നികുതി സ്ലാബുകള്‍ ഉയര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു. കുറഞ്ഞ പരിധി രണ്ടു ലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമാക്കണമെന്ന നിര്‍ദേശം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചിരുന്നു. മധ്യവര്‍ഗത്തെ പ്രീണിപ്പിക്കുന്നതിനുള്ള പ്രധാന ബജറ്റ് നിര്‍ദേശമാകുമിത്.വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു നികുതി ഇളവുകള്‍ ഉണ്ടാകും. അടിസ്ഥാന സൗകര്യ വികസന ബോണ്ടുകളില്‍ വിദേശ കമ്പനികള്‍ക്കു മുതല്‍മുടക്കുന്നതിനുള്ള പരിധി നീക്കിയേക്കാം.

വനിതാ സുരക്ഷയ്ക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കുമെന്നാണു പ്രതീക്ഷ. 300 കോടി രൂപയുടെ നിധി ഇതിനായി പ്രഖ്യാപിച്ചേക്കും.ഡീസല്‍ വാഹനങ്ങളുടെ തീരുവ കൂട്ടണമെന്ന ആവശ്യം നാളുകളായി നിലവിലുണ്ട്. ഈ ബജറ്റില്‍ ഇതു പരിഗണിക്കപ്പെട്ടേക്കുമെന്നു വിലയിരുത്തുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*