Home » News » Current Affairs » മുഹൂര്‍ത്ത സമയത്ത് വധു കാലുമാറി: 15 ദിവസം മാത്രം അടുപ്പമുള്ള കാമുകന്റെ കൈപിടിച്ചു

മുഹൂര്‍ത്ത സമയത്ത് വധു കാലുമാറി: 15 ദിവസം മാത്രം അടുപ്പമുള്ള കാമുകന്റെ കൈപിടിച്ചു

>

marriageമുഹൂര്‍ത്ത സമയത്ത് യുവതി കാലുമാറിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി യുവതി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കാമുകന്റെ കൈപിടിച്ചു. ഇതേത്തുടര്‍ന്ന് വിവാഹച്ചടങ്ങ് സംഘര്‍ഷത്തില്‍ കലാശിച്ചു. വധൂവരന്മാരുടെ ബന്ധുക്കള്‍ കാമുകനെ കൈകാര്യം ചെയ്തുഞായറാഴ്ച രാവിലെ 11-ന് ആയിരുന്നു സംഭവം.വരന്‍ താലികെട്ടാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ച് യുവതി നിലപാട് അറിയിച്ചത്. വരന്‍ താലികെട്ടേണ്ടെന്നും താലി കെട്ടേണ്ടയാള്‍ ഇവിടെ ഉണ്ടെന്നും വിളിച്ചുപറഞ്ഞ് യുവതി അവിടെയുണ്ടായിരുന്ന കാമുകന്റെ അരികിലെത്തി. കാമുകന്‍ സ്തംഭിച്ചുനില്‍ക്കുമ്പോള്‍ ചിലര്‍ കാമുകനെ കൈകാര്യം ചെയ്തു. ഒടുവില്‍ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഒടുവില്‍ ഇരുകൂട്ടരും നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തി. ഒരു ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ പ്രശ്‌നം പരിഹരിച്ചു.കാമുകന്റെ വീട്ടുകാര്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് ഇരുവരുടെയും വിവാഹം നടത്താമെന്ന ധാരണയും സ്റ്റേഷനില്‍ വെച്ച് ഉണ്ടാക്കിയിട്ടുണ്ട്. കാമുകന്‍ കൊച്ചി വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം ഉദ്യോഗസ്ഥനാണ്. ഹൈദരാബാദ് സ്വദേശിയായ ഇയാളുടെ വിവാഹം ആറുമാസം മുമ്പ് നടന്നതാണ്. ഈ ബന്ധം വേര്‍പെടുത്തുന്നതിന്റെ നടപടികള്‍ നടക്കുകയാണെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരിയാണ് യുവതി. ഇരുവരും അടുപ്പത്തിലായിട്ട് 15 ദിവസമേ ആയിട്ടുള്ളൂവെന്നും പറയുന്നു. കാമുകന്‍ മുമ്പ് വിവാഹം ചെയ്തിരുന്നയാളാണെന്ന് യുവതിക്ക് അറിയില്ലായിരുന്നു
<

Leave a Reply

Your email address will not be published. Required fields are marked *

*