Home » News » Current Affairs » മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

>

sucideപട്‌ന: രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ ക്ഷുഭിതനായ പതിമൂന്ന് വയസ്സുകാരന്‍ വിഷം കഴിച്ച് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. സെസാരി ഗ്രാമത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ അങ്കിത്കുമാറാണ് കടുംകൈ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന് അങ്കിത് രക്ഷിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവത്രെ.കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. സിവാന്‍ ജില്ലയില്‍ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഫോണ്‍ അച്ഛന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഒരു പന്ത്രണ്ട് വയസ്സുകാരന്‍ സ്വയം തീ കൊളുത്തി മരിച്ചിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*