Home » News » Current Affairs » ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്ന് മോഹൻ ലാലും രജനികാന്തും

ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്ന് മോഹൻ ലാലും രജനികാന്തും

>

sanjai1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്‍ഹിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞ 20 വര്‍ഷമായി സഞ്ജയ് ദത്തിനെ തനിക്കറിയാം.പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്തെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജയ് ദത്തിനെതിരായ വിധി തന്നെ വേദനിപ്പിച്ചേന്നും അദ്ദേഹം നേരിടുന്ന പ്രശ്‌നത്തിനു പരിഹാരമുണ്ടാകാന്‍ദൈവത്തോടു പ്രാര്‍ഥിക്കുമെന്നും തമിഴ് സുപ്പർ സ്റ്റാർ രജനികാന്ത് കഴിഞ്ഞ ദിവസം പറഞ്ഞു.ഭരണഘടനയുടെ 161 മത് വകുപ്പ് പ്രകാരം സഞ്ജയ് ദത്തിന് മാപ്പ് നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും സ്‌ഫോടനത്തില്‍ സഞ്ജയ് ദത്തിനെ കുറ്റക്കാരനായി കണ്ടിട്ടില്ലെന്നും കട്ജു പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസ്‌കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജുവും സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*