Home » News » Current Affairs » ബ്ലാക്ക്‌ബെറി അപകടകാരിയോ!!!!

ബ്ലാക്ക്‌ബെറി അപകടകാരിയോ!!!!

>

blackberry phoneബ്ലാക്ക്ബെറി സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തലുകള്‍. നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ നടത്തിയ ഗവേഷണത്തില്‍ ഈ കണ്ടെത്തല്‍. കൊബാള്‍ട്ട്,നിക്കല്‍ എന്നീ ലോഹങ്ങളുടെ സാമീപ്യം അലര്‍ജി ഉണ്ടാക്കും.ആപ്പിളിന്‍റെ ഐഫോണില്‍ ഇവ രണ്ടും കണ്ടെതാനായില്ലെങ്കിലും ബ്ലാക്ക്‌ ബെറിയില്‍ നിക്കല്‍ ഉള്ളതായി തെളിഞ്ഞു. ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാകുന്നതിനു നിക്കല്‍ ഒരു പ്രധാന കാരണമാണ്. നിക്കല്‍ കൊണ്ടുള്ള ചരമ രോഗങ്ങള്‍ ബ്രിട്ടനില്‍ കൂടുതലായി കണ്ടുവരുന്നു.

അമേരിക്കന്‍ കോളേജ് ഓഫ് അലര്‍ജി,ആസ്മ, ഇമ്മ്യുനോലോജിയുടെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്. ബട്ടന്‍,ക്യാമറ,സ്പീക്കര്‍,മേറ്റ്ല്‍ പാനല്‍ എന്നിവയാണ് പഠന വിധേയമാക്കിയത്.

ബ്ലാക്ക്‌ ബെറി 10 പുറത്തിറങ്ങാനിരിക്കെ നിര്‍മാതാക്കളായ റിസര്‍ച് ഇന്‍ മോഷനു ഈ കണ്ടെത്തലുകള്‍ തിരിച്ചടിയാവും. 2 വര്‍ഷമായി സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ബ്ലാക്ക്‌ ബെറി വിപണി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.അലര്‍ജി രോഗികള്‍ ബ്ലാക്ക്‌ ബെറി ഉപയോഗം കുറക്കണം എന്നാണ് വിദഗ്ധാഭിപ്രായം.

കവിള്‍ത്തടങ്ങളെയും,ചെവിയെയുമാണ് മൊബൈല്‍ഫോണ്‍ ഉപയോഗം കൂടുതലാ ബാധിക്കുന്നത്. ഫോണിന്‍റെ പുറംഭാഗത്തെ നിക്കലിന്‍റെ   സാമീപ്യം മാത്രമേ അലര്‍ജി ഉണ്ടാക്കുക്കയുള്ളൂവെന്നും യൂറോപ്യന്‍ യൂനിയന്‍റെ ടെസ്റ്റ്‌ പ്രോട്ടോകോള്‍  1811 പ്രകാരം എല്ലാ പരിശാധനാ വിധേയ പുതിയ ബ്ലാക്ക്ബെറി ഫോണുകളില്‍ ബാഹ്യ പ്രതലങ്ങളില്‍ നിക്കല്‍ സാമീപ്യം ഇല്ലയെന്നും ബ്ലാക്ക്‌ ബെറി വക്താവ്‌ അറിയിച്ചു.

 
<

Leave a Reply

Your email address will not be published. Required fields are marked *

*