Home » News » Current Affairs » ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍

ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയില്‍

>

beety mohandiകണ്ണൂര്‍: ദേശീയതലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബലാല്‍സംഗക്കേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരില്‍ പിടിയിലായി. ജര്‍മ്മന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയും ഒഡീഷയിലെ മുന്‍ ഡിജിപി ബിന്ദ്യഭൂഷണിന്‍റെ മകനുമായ ബിട്ടി ഹോത്ര മൊഹന്തിയാണ് കണ്ണൂരില്‍ പിടിയിലായത്. കണ്ണൂരില്‍ ഒരു ബാങ്കില്‍ വ്യാജപേരില്‍ ആന്ധ്രാസ്വദേശിയായി പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍.2006 മാര്‍ച്ച് 21നാണ് കേസിന് ആസ്പദമായ സംഭവം. ഇരുപത്തിയൊന്നുകാരിയായ ജര്‍മ്മന്‍ യുവതിയെ രാജസ്ഥാനില്‍ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. കേസില്‍ അതിവേഗ കോടതി ബിട്ടിക്ക് ഏഴു വര്‍ഷം കഠിനതടവ് വിധിച്ചു. പക്ഷേ അധികാര സ്വാധീനം ഉപയോഗിച്ച് നവംബര്‍ നാലിന് ഇയാള്‍ പരോളിലിറങ്ങി. പിന്നീട് ഇയാള്‍ മുങ്ങുകയായിരുന്നു. 2006 ഡിസംബറിലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
<

Leave a Reply

Your email address will not be published. Required fields are marked *

*