Home » News » Current Affairs » പാലക്കാട്‌ വാഹനാപകടം 2 പേര്‍ മരിച്ചു

പാലക്കാട്‌ വാഹനാപകടം 2 പേര്‍ മരിച്ചു

>

bikeപാലക്കാട് ടി.ബി റോഡില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കുകളിലിടിച്ച് രണ്ടുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ആലത്തൂര്‍ തച്ചന്‍കാട് പണിക്കത്ത് വീട്ടില്‍ അശിന്‍കുമാര്‍(38), നൂറണി കൈകുത്തി പറമ്പില്‍ മത്തായി(57) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍, സുനില്‍കുമാര്‍ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച അശ്വിന്‍കുമാര്‍ വടവന്നൂര്‍ പഞ്ചായത്ത് യു.ഡി ക്ളാര്‍ക്കാണ്. മത്തായി റിട്ട. അധ്യാപകനാണ്.
പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലമ്പുഴയിലേക്ക് പോവുകയായിരുന്ന എസ്.പി.ടി ബസാണ് നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചത്. സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുകയായിരുന്ന ബസ് മറ്റൊരു ബസില്ലിടിച്ച് നിയന്ത്രണം വിട്ട് നാലോളം ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.രാവിലെ 10.15 നായിരുന്നു അപകടം
<

Leave a Reply

Your email address will not be published. Required fields are marked *

*