Home » News » Entertainment » ഹരിഹരന്‍ ചിത്രത്തില്‍ ഭാവന

ഹരിഹരന്‍ ചിത്രത്തില്‍ ഭാവന

>

bhavana in hariharan movieതമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കുള്ള നടിയായ ഭാവന മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചിത്രത്തില്‍ നായികയാകുന്നു.  ഈ ചിത്രത്തിനെ കഥ എം.ടിയുടെതാണ്.

ഭാവനയുടെതായി ഇനി മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം എം.ടി – ഹരിഹരന്‍ കൂട്ടുക്കെട്ടിലുള്ളതാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ആരംഭിക്കും. തന്റെ കഥാപാത്രത്തെ പറ്റി ഭാവന ഇന്ന് വരെ പുറത്തു പറയാന്‍ തയ്യാറായിട്ടില്ല.

കന്നടയില്‍ സന്ദീപ്‌ നായകനാകുന്ന ബച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരികുകയാണ് ഭാവന ഇപ്പോള്‍. എന്ത് തിരക്കുണ്ടെങ്കിലും അതെല്ലാം ഈ സിനിമക്കായി മാറ്റിവെക്കാന്‍ തയ്യാറാണെന്ന് ഭാവന പറയുന്നു. കന്നടയില്‍ തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞു ഭാവന ഇപ്പോള്‍.

നടന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹണീബി എന്നാ പടത്തിലും ഭാവനയാണ് നായിക. ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*