Home » News » Current Affairs » ആള്‍മാറാട്ടക്കേസില്‍ ബിട്ടിയുടെ അച്ഛനും പ്രതിയാക്കാന്‍ സാധ്യത.

ആള്‍മാറാട്ടക്കേസില്‍ ബിട്ടിയുടെ അച്ഛനും പ്രതിയാക്കാന്‍ സാധ്യത.

>

BEETYബിട്ടിഹോത്ര മൊഹന്തി ആള്‍മാറാട്ടക്കേസില്‍ ബിട്ടിയുടെ അച്ഛനും ഒഡിഷ മുന്‍ ഡി.ജി.പി.യുമായ ബി.ബി.മൊഹന്തിയെയും പ്രതിയാക്കാന്‍ സാധ്യത. ബിട്ടിക്ക് പരോളിലിറങ്ങി മുങ്ങാന്‍ സൗകര്യമൊരുക്കിയതിനു പുറമെ പിന്നീട് രാഘവ് രാജനായി ആള്‍മാറാട്ടം നടത്താന്‍ ഒത്താശ ചെയ്തതിനും തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണിത്പിതാവിനെതിരെ നേരത്തേ രാജസ്ഥാനില്‍ കേസുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2007 ആഗസ്തില്‍ ഒഡിഷ ഡി.ജി.പി. സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു. ഒഡീഷയിലേക്ക് പോയിട്ടുള്ള അന്വേഷണസംഘം ബി.ബി.മൊഹന്തിയെ ചോദ്യംചെയേ്തക്കും. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുമ്പോള്‍ അമ്മാവനും അമ്മായിയുമെന്ന പേരില്‍ രണ്ടുപേര്‍ ബിട്ടിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇത് മാതാപിതാക്കളാണെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ബിട്ടിക്ക് പണം നല്‍കുന്നതിനും മറ്റുമായിട്ടായിരുന്നു അമ്മാവനെന്ന ഭാവേന അച്ഛന്റെ സന്ദര്‍ശനം പുട്ടപര്‍ത്തിയില്‍ അന്വേഷണത്തിനുപോയ പയ്യന്നൂര്‍ സി.ഐ. അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിട്ടിയുടെ ഫ്‌ളാറ്റില്‍ നിന്ന് ബി.ബി.മൊഹന്തിയുടെ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു.സംഘം വ്യാഴാഴ്ച രാത്രി കണ്ണൂരിലേക്ക് തിരിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*