Home » News » Current Affairs » വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു.

വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു.

>

beetyകണ്ണൂർ: വിവിധ സംസ്ഥാനങ്ങളിലെ തെളിവെടുപ്പിന് ശേഷം ബിട്ടി മൊഹന്തിയെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. അന്വേഷണത്തില്‍ രാഘവ് രാജ് എന്ന പേരില്‍ കണ്ണൂരിലെ ബാങ്കില്‍ ജോലി ചെയ്തത് ബിട്ടി തന്നെയെന്ന് പൊലീസിന് വ്യക്തമായി. അതുകൊണ്ടുതന്നെ തല്‍ക്കാലം ഡി എന്‍ എ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. അറസ്റ്റിലായത് ബിട്ടിയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനാണ് കേരള പൊലീസ് രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് പോയത്. അന്വേഷണം വിജയകരമാണെന്നും പൊലീസ് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. രാജസ്ഥാനിലെ ജയിലിലാണ് ബിട്ടിയെയുംകൊണ്ട് ആദ്യം തെളിവേടുപ്പ് നടത്തിയത്. വിദേശ യുവതിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കെയാണ് ബിട്ടി കേരളത്തിലെത്തി ആള്‍മാറാട്ടം നടത്തി എസ് ബി ടി ശാഖയില്‍ ജോലി സമ്പാദിച്ചത്. ബാങ്കില്‍ ജോലി സമ്പാദിക്കുന്നതിനും എംബിഎയ്ക്ക് കണ്ണൂരില്‍ പ്രവേശനം നേടുന്നതിനും പാസ്സ്പോര്‍ട്ട് എടുത്തുകൊടുക്കുന്നതിനും ആരൊക്കെയാണ് ബിട്ടിയെ സഹായിച്ചതെന്നും പോലീസ് പരിശോധിച്ചുവരികയാണ്വ‌‌ഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിട്ടിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*