Home » News » Current Affairs » 30 ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ്‌ അനുവദിച്ചു.

30 ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ്‌ അനുവദിച്ചു.

>

k.babu ministerസംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അനുമതി. ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

എട്ടാഴ്ച്ചക്കകം ഇതിനെ പറ്റി തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ക്യമ്പ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പൊതുയോഗത്തില്‍ പറഞ്ഞത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*