Home » News » Current Affairs » ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ക്ക് സിഎ പരീക്ഷയില്‍ ഒന്നാം റാങ്ക്

ഓട്ടോറിക്ഷാ ഡ്രൈവറുടെ മകള്‍ക്ക് സിഎ പരീക്ഷയില്‍ ഒന്നാം റാങ്ക്

>

prema & fatherമുംബൈ: ഓട്ടോ ഡ്രൈവറുടെ മകള്‍ക്ക് സിഎ പരീക്ഷയില്‍ ഒന്നാം റാങ്ക്. മുംബൈ മിലന്ദിനടുത്ത് താമസക്കാരനായ ജയകുമാറിന്റെ മകള്‍ പ്രേമയാണ് സിഎക്കു ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ചേരി പ്രദേശത്തെ തകരഷീറ്റിട്ട വെറും ഒറ്റ മുറിമാത്രമുള്ള വീട്ടിളെ സൗകര്യങ്ങളില്‍ നിന്നാണ് പ്രേമ കണക്കുകളുടെ ലോകത്തേക്ക് പഠിച്ചുയര്‍ന്നത്‌.

പിതാവ് ഓട്ടോ ഓടിച്ചു കിട്ടുന്ന പണവും, മുംബയിലെ ഒരു അക്കൌണ്ടിംഗ് സ്ഥാപനത്തില്‍ നിന്നും കിട്ടുന്ന ചെറിയ വരുമാനവും മാത്രമാണ് അമ്മയും സഹോദരനും അടങ്ങുന്ന ഇവരുടെ കുടുംബത്തിലെ ആകെ വരുമാനം. നിത്യ ചെലവുകള്‍ ചുരുക്കി മകളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിച്ചിരുന്നുവെന്ന് പ്രേമ മാധ്യമങ്ങളോട് പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*