Home » News » കോതമംഗലം അയ്യങ്കാവ് ശ്രീ ധര്‍മ ശാസ്ത ക്ഷേത്രം അക്രമം ..

കോതമംഗലം അയ്യങ്കാവ് ശ്രീ ധര്‍മ ശാസ്ത ക്ഷേത്രം അക്രമം ..

>

കോതമംഗലം അയ്യങ്കാവ്  ശ്രീ ധര്‍മ ശാസ്ത ക്ഷേത്രം അക്രമം ..

കോതമംഗലം അയ്യങ്കാവ് ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ അക്രമം. ഇന്നലെ രാത്രി ആണ് അക്രമം നടന്നത്. ശ്രീ കോവില്‍ തല്ലിപൊളിച്ചാണ് അക്രമികള്‍ അകത്തു കയറിയത്. അമ്പലത്തിലേ പ്രധാന പ്രതിഷ്ഠ ആയ അയ്യപ്പ  വിഗ്രഹം മറിച്ചിട്ട നിലയില്‍ ആണ് ഉള്ളത് .വലിയ പാറക്കല്ല് വെച്ച് ആണ് ആക്രമംനടത്തിയിട്ടുളത്.  ഉപ പ്രതിഷ്ഠ ആയ  ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ തല പൊളിച്ചിട്ട നിലയില്‍ കണ്ടെത്തി. ക്ഷേത്ര ഓഫീസിന്റെ ജനലുകള്‍ കുത്തി പൊളിക്കുകയും ജനല്‍ വഴി കമ്പി ഉപയോഗിച്ച് ഓഫീസ് സാമഗ്രികള്‍ തല്ലി തകര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇതിനു പിന്നില്‍ വളര്‍ന്നു വരുന്ന മത തീവ്രവാദ സംഘടനകള്‍ ആണെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. പെരുമ്പാവൂരില്‍ അമ്പലത്തിനു മുന്നില്‍ പശുവിനെ തല അറുത്തു മാറ്റിയ സംഭവം ഉള്‍പ്പടെ ജില്ലയില്‍ നടക്കുന്ന ക്ഷേത്രവിധ്വംസക പ്രവര്‍ത്തനങ്ങളുടേയും, ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളുടേയും അവസാന ഉദാഹണമാണിതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. സംഭവ സ്ഥലം ഡി.വൈ.എസ്.പി തലത്തിലുള്ള പോലീസ് സംഘം സന്ദര്‍ശിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് കോതമംഗലം ടൗണില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനവും തുടര്‍ന്ന് പ്രതിഷേധ യോഗവും നടത്തുമെന്ന് ഐക്യവേദി അറിയിച്ചു.

<

Leave a Reply

Your email address will not be published. Required fields are marked *

*