Home » News » Current Affairs » കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇരട്ട കുട്ടികള്‍ ഗര്‍ഭത്തില്‍ മരിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇരട്ട കുട്ടികള്‍ ഗര്‍ഭത്തില്‍ മരിച്ചു

>

beach hospitalകോഴിക്കോട് ബെച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. കഴിഞ്ഞ മാസം മൂന്നിനായിരുന്നു കോഴിക്കോട് പുതിയങ്ങാടി ബീച്ച് സ്വദേശി സന്തോഷിന്റെ ഭാര്യ നീലിമയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് ഇരട്ടക്കുട്ടികള്‍ ആണെന്നും, അതില്‍ ഒരു കുട്ടിക്ക് വരച്ച കുറവുണ്ടെന്നും വ്യക്തമാകുന്നത്. എന്നാല്‍ അവിടെ മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്ന് സന്തോഷിന്റെ ബന്ടുക്കള്‍ പറയുന്നു. കാല്‍സ്യം ഗുളികകള്‍ മാത്രമാണ് ഹോസ്പിറ്റലില്‍ നിന്നും നീലിമയ്ക്ക് നല്‍കിയത്. സ്ഥിതി വഷളായപ്പോള്‍ നിര്‍ബന്ധ പൂര്‍വ്വം നീലിമയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോകുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടികള്‍ മരിച്ച വിവരം അറിയുന്നത്. ആരോപണ വിധേയനായ ഡോക്ടര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും, സംഭവം അന്വേഷിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് നീലിമയുടെ കുടുംബാംഗങ്ങള്‍.
<

Leave a Reply

Your email address will not be published. Required fields are marked *

*