Home » News » Current Affairs » ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍

ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി പൊലീസ് സ്റ്റേഷനില്‍

>

asif ali
മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിന്നാലെ ലൈറ്റിട്ട് കാറോടിച്ച നടന്‍ ആസിഫ് അലി വിഐപി സുരക്ഷയില്‍ കുടുങ്ങി പൊലീസ് സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നത് ഒരു മണിക്കൂർ
രാമനാട്ടുകരയ്ക്ക് സമീപം വച്ച് മന്ത്രി ജയലക്ഷ്മിയുടെ അകമ്പടിവാഹനത്തിന് തൊട്ടുപിന്നിൽ ആസിഫ് അലിയുടെ ബിഎംഡബ്ല്യു കാറിന്റെ ഫോഗ് ലൈറ്റ് കത്തിക്കിടന്നതാണ് കാരണം മന്ത്രിയുടെ വാഹനത്തെ ലൈറ്റിട്ട് ഒരു കാര്‍ പിന്തുടരുന്നുണ്ടെന്ന വിവരം അകമ്പടിക്കാരായ പൊലീസുകാര്‍ ഹൈവേ പൊലീസിനെ അറിയിച്ചു.ഇതോടെ സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കി
ഹൈവേ പൊലീസ് വെന്നിയൂരില്‍ വച്ച് കാർ തടയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാര്‍ ചാടിയിറങ്ങി പതിവുപോലെ ചീത്തയും വിളിച്ചു.ഡോർ തുറന്നപ്പോൾ ആസിഫ് അലി.ആസിഫ് അലിയെ പൊലീസ് തീരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മന്ത്രിയടക്കം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.
<

Leave a Reply

Your email address will not be published. Required fields are marked *

*