Home » News » Current Affairs » ആഷിക് അബു ഇഫക്റ്റ് വീണ്ടും..!!

ആഷിക് അബു ഇഫക്റ്റ് വീണ്ടും..!!

>

ashik abuഡാഡികൂള്‍, സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ ന്യൂ ജെനറേഷന്‍ സിനിമകളിലൂടെ യുവപ്രേക്ഷകരുടെ ഹരമായിമാറിയ സംവിധായകന്‍ ആഷിക്അബുവിന്റെ അടുത്തചിത്രം ഇടുക്കിഗോള്‍ഡ്‌. മേയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തില്‍ ലാല്‍, ബാബു ആന്റണി, ശങ്കര്‍, വിജയരാഘവന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

എടിഎസ് (ആന്‍റി ടററിസ്റ്റ് സ്ക്വാഡ് ) ഓഫീസര്‍ ആയി ജോലി നോക്കിയിരുന്ന നായകകഥാപാത്രം സ്വന്തംനാട്ടില്‍ തിരിച്ചെത്തി പഴയസഹപാഠികളും
സുഹൃത്തുക്കളുമൊത്ത് സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ അദ്ദേഹത്തിനു അവിചാരിതമായി നേരിടേണ്ടിവരുന്ന ചില സംഭവവികാസങ്ങളാണ് കോമഡിയുടെ പശ്ചാത്തലത്തില്‍ “ഇടുക്കിഗോള്‍ഡ്‌” പറയുന്നത്.

ചെറുകഥാകൃത്ത് സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ “ഇടുക്കിഗോള്‍ഡ്‌” എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍. പ്രശസ്ത ക്യാമറമാന്‍ ഷൈജു ഖാലിദ് ആണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്.

ഈ ചിത്രം ഒരു കോമഡി എന്റര്‍ടയിനര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ ആഷിക് അബു അറിയിച്ചു. സംഗീതം ബിജിബാല്‍.മോഹന്‍ലാല്‍ ചിത്രമായ “റെഡ്ചില്ലീസിന്റെ” നിര്‍മാതാവായിരുന്ന രഞ്ജിത് നിര്‍മിക്കുന്ന ഈ ചിത്രം വരുന്ന ക്രിസ്മസ്സിനു തിയെറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.
<

Leave a Reply

Your email address will not be published. Required fields are marked *

*