Home » News » Current Affairs » ഡല്‍ഹി മാനഭംഗം; പെണ്‍കുട്ടിക്കും തുല്ല്യ ഉത്തരവാദിത്വമുണ്ടെന്ന് ആശ്രം ബാപ്പു

ഡല്‍ഹി മാനഭംഗം; പെണ്‍കുട്ടിക്കും തുല്ല്യ ഉത്തരവാദിത്വമുണ്ടെന്ന് ആശ്രം ബാപ്പു

>

bapuഡല്‍ഹിയില്‍ ബസ്സില്‍ വച്ച് കൂട്ട മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടിക്കും സംഭവത്തില്‍ തുല്ല്യ പങ്കുണ്ടെന്ന ആശ്രം ബാപ്പുവിന്റെ പരാമര്‍ശം വിവാദത്തില്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭാഗത്ത്‌ നിന്നും പിഴവ് പറ്റിയിട്ടുണ്ടെന്നായിരുന്നു ആശ്രം ബാപ്പുവെന്ന “ഗുരു” അഭിപ്രായപ്പെട്ടത്.

ആറു കുടിയന്മാര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ സഹോദരന്മാരെ എന്ന് വിളിച്ച് അപേക്ഷിച്ചിരുന്നെങ്കില്‍ ഇങ്ങനെ അരുതാത്തതൊന്നും നടക്കിലായിരുന്നു; ഒരു ഭാഗത്ത്‌ മാത്രമല്ല തെറ്റുള്ളത്, എന്നായിരുന്നു ആശ്രം ബാപ്പുവിന്റെ പരാമര്‍ശം.

“രണ്ടു കയ്യും കൂട്ടി അടിച്ചാലെ ശബ്ദം ഉണ്ടാവുകയുള്ളൂ, സരസ്വതി മന്ത്രം ഉരുവിട്ട് കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരിക്കലും പെണ്‍കുട്ടി ആണ്സുഹൃത്തിനോപ്പം സിനിമ കാണാന്‍ രാത്രിയില്‍ പോകില്ലായിരുന്നു. യാത്ര ഒഴിവാക്കിയിരുന്നെങ്കില്‍ ജീവിതവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചേനെയെന്നും ആശ്രം ബാപ്പു പറഞ്ഞു.” ഡല്‍ഹിയില്‍ തന്റെ അനുയായികളുടെ യോഗത്തില്‍ വച്ചാണ് അദ്ദേഹം വിവാദ പ്രസ്ഥാപന നടത്തിയത്.

ഗുരുവിന്റെ ഈ പ്രസ്ഥാപനകല്‍ക്കെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നു. അദ്ധേഹത്തിന്റെ പ്രസ്ഥാപന ദു:ഖകരവും വേദനിപ്പിക്കുന്നതുമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. ആത്മീയ നേതാക്കള്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ നന്നായി ആലോചിക്കണമെന്നായിരുന്നു കോണ്ഗ്രസ് വക്താവ് റഷീദ് ആല്‍വിയുടെ ഉപദേശം.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അതിനെ ലഘൂകരിക്കാനുള്ള ശ്രമം അദ്ധേഹത്തിന്റെ അനുയായികള്‍ നടത്തുന്നുണ്ട്. ദൈവനാമം ഉച്ചരിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് മാത്രമാണ് ബാപ്പു മതപ്രഭാഷണ ചടങ്ങില്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ അനുയായി നീലം ദുബെ വിശദീകരിച്ചു.
<

Leave a Reply

Your email address will not be published. Required fields are marked *

*