Home » News » ‘അരുന്ധതിക്ക്…സ്‌നേഹത്തോടെ…!!’

‘അരുന്ധതിക്ക്…സ്‌നേഹത്തോടെ…!!’

>

 

Arundhati news4kerala

അരുന്ധതീ ….

ഇത്തിരിപ്പോന്ന ഈ കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചുകാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍ ….

ആദ്യ പുസ്തകത്തിന് തന്നെ എണ്ണപ്പെട്ട പുരസ്‌കാരം നേടിയപ്പോള്‍…..ഞങ്ങള്‍ അഭിമാനിച്ചു…

പലര്‍ക്കും പലവിധ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും,ഇ എം എസ് എന്ന മൂന്നക്ഷരം ,കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്…

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മലയിലെ നംബൂരിശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍ മലയാളികളിലേറെയും…

ആ ഈ എം എസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്‍, ആ സാഹിത്യത്തിലെ സൌന്ദര്യം മാത്രമേ ഞങ്ങള്‍ ആസ്വദിച്ചുള്ളൂ..

ഭാവനയുടെ അന്ത്യത്തെക്കുറിച്ചു (End Of Imagination) നീ വാചാലയായപ്പോള്‍ കൌതുകത്തോടെ ,ആശയപരമായ യോജിപ്പോടെ നിന്നെ ഞങ്ങള്‍ ശ്രെദ്ധിച്ചു…പ്രോത്സാഹിപ്പിച്ചു…

നീ വളര്‍ന്നു പടര്‍ന്നു പന്തലിക്കുന്നത് കണ്കുളിര്‍ക്കെ കണ്ടു…

എന്നാല്‍ നിലാവ് തെളിഞ്ഞപ്പോള്‍ ചായംകൊണ്ട് മറച്ച നിന്റെ സ്വരത്തിലെ വ്യത്യാസം ഞങ്ങള്‍ക്ക് കൃത്യമായി തിരിച്ചറിയാനായി…

 

AR 2 news4keralaനക്‌സലുകള്‍ തോക്കേന്തിയ ഗന്ധിയന്മാരാണ് എന്ന് നീ പറഞ്ഞപ്പോള്‍ നെഞ്ചുരുകി കേഴുന്ന മഹാത്മാവിന്റെ മനസ്സ് ഞങ്ങള്‍ക്ക് കാണാമായിരുന്നു…

നക്‌സലുകള്‍ തകര്‍ത്ത വിദ്യാലയങ്ങളിലെ പഠനം മുടങ്ങിയ ആദിവാസിക്കുട്ടികളെ നീ എന്തേ കാണാതെ പോയത്…?

അഞ്ചക്കം തികച്ചു ശമ്പളം വാങ്ങിക്കാത്ത അധോമണ്ഡലഗുമസ്തന്‍മാരെ ബന്ദിയാക്കി കൊല്ലാക്കൊല ചെയ്യുന്ന വിപ്ലവക്കോമരങ്ങളെ നീ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു..

ദന്താവാദയില്‍ ചിതറി തെറിച്ച പാവം ശിപ്പായിമാരുടെ വിധവകളെയും,പറക്ക മുറ്റാത്ത കുഞ്ഞുങ്ങളെയും നീ കണ്ടില്ല..

AR 3 news4kerala

പതിനായിരക്കണക്കിനു ഭാരതപുത്രന്മാര്‍ ജീവിതം കളഞ്ഞു കാത്തുവെക്കുന്ന കശ്മീര തിലകം നിനക്കൊരു വിദേശരാജ്യമായി തോന്നി.ചരിത്ര വസ്തുതകളെയെല്ലാം വ്യഭിചരിച്ച് ,കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമായിട്ടെയില്ല എന്ന് നീ കണ്ടു പിടിച്ചുകളഞ്ഞു…കാസ്മീരിയാത്തിനെക്കുറിച്ച്  ഒരക്ഷരം മിണ്ടാതെ നീ സ്വയം നിര്‍ണയാവകാശം എന്ന് മാത്രം പറഞ്ഞു…

AR 4 news4kerala

നെഞ്ചോളമെത്തുന്ന താടി വളര്‍ത്തിയ വര്‍ഗീയ കോമരങ്ങളുടെ വ്യാജസ്തുതികളില്‍ മുഴുകിയ നീ ഈ രാജ്യത്തിന്റെ മനസാക്ഷിയെ കശക്കിയെറിഞ്ഞു…

ജന്മനാട് വിട്ടു ഓടേണ്ടി വന്ന പാവം പണ്ഡിറ്റ്കളുടെ ദീനരോദനങ്ങള്‍ക്ക് മുന്നില്‍ നീ ബധിരയായി…

AR 5 news4kerala

രാഷ്ട്രത്തിന്റെ വിഭജിക്കപ്പെട്ട മറു പാതിയിലെ അവശതയനുഭവിക്കുന്ന ,ജനതിയെ നീ കണ്ടതേയില്ല…

ദൈവരാജ്യത്തില്‍, പല പിതാക്കന്മാരും തങ്ങളുടെ ഓമനപ്പുത്രിമാരുടെ മാനംകാക്കാനാകാതെ അവര്‍ക്ക് മരണവഴി കാട്ടിക്കൊടുത്ത കഥകള്‍ നിനക്കറിയുകയേയില്ല…

അത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ നീ ഊമയായിപ്പോയിരുന്നു.

നീ അറിഞ്ഞോ അരുന്ധതീ…..

ബ്രഹ്മര്ഷിമാര്‍ മുഖ്യനെ മുക്കുവത്തി പെറ്റൊരു പുണ്യ ക്ഷിതി മണ്ഡലത്തിലെ രണ്ടു പാവം മുക്കുവരെ കടലില്‍ വെച്ച് ചില ഇറ്റലിക്കാര്‍ വെടിവെച്ച് തുളച്ചുകളഞ്ഞത്….?

ഒരു പരിക്കും കൂടാതെ ദന്തഗോപുരത്തിലെ വാസവും കഴിഞ്ഞു രണ്ടു നാവികരും ദൈവപുത്രന്റെ ജനനമാഘോഷിക്കുവാന്‍ പോയത്….?

കപ്യാര് മുതല്‍ കര്‍ദിനാള്‍ വരെ…..കൌണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രി വരെ ഒരു പാടു കേരള  ഭാരത പുത്രന്മാര്‍ ആ കൊടിയ കുടിലതക്ക് അരു നിന്നത്….?

കടലമ്മയുടെ കനിവ് കാത്തു കരിക്കാടി തേടി വലയെറിയുന്ന മരക്കാന്മാരെ നിനക്കറിയുമോ…?

ചാരിത്ര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു കരയില്‍ തപസ്സു ചെയ്യുന്ന അരയത്തി പെണ്ണിന്റെ ഭാവശുദ്ധിയെക്കുറിച്ച് ദുസ്വപ്നമെങ്കിലും കാണുവാനാകുമോ നിനക്ക്..?

എന്തേ ഈ കൊടും പാതകത്തെക്കുറിച്ച് നീ പ്രതികരിച്ചു കണ്ടില്ല…..?

ബ്രാഹ്മണ ബീജം സുറിയാനി കൃസ്ത്യാനി അണ്ഡവുമായി സംയോജിച്ചു സിക്താണ്ഡമായി ,പിന്നെ ഭ്രൂണമായി, ഉണ്ടായ സ്വപൈതൃകം നിന്നെ അപ്പോള്‍ പിന്നോട്ട് വലിച്ചോ അരുന്ധതീ…?

വെടിയേറ്റ് മരിച്ച ലത്തീന്‍ കത്തോലിക്കന്‍ ദളിതനല്ലേ….?

എന്തിലും വര്‍ണാവര്‍ണ ഭേദം കണ്ടെത്തുന്ന നീ അതിലും കൃത്യമായി അത് കണ്ടെത്തിയോ..?

AR 6 news4kerala

അരുന്ധതീ…

ഇനിയത്തെ നിന്റെ നോവല്‍ കടലില്‍ വെടിയേറ്റു മരിച്ച ആ പാവം മുക്കുവരെക്കുറിച്ചോ അതോ ഇന്ത്യന്‍ ജയിലില്‍ കഴിയേണ്ടി വന്ന രണ്ടു സവര്‍ണ ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ കുറിച്ചോ…?

രണ്ടായാലും അടുത്ത നോബല്‍ സമ്മാനം അതിനു ലഭിച്ചേക്കാം…

കാമസ്സാസ്ത്രകാരന്‍ ലൈംഗിക സ്വഭാവമനുസ്സരിച്ചു സ്ത്രീകളെ സംഖിനി ,ഹസ്തിനി എന്നൊക്കെ വേര്‍തിരിച്ചിട്ടുണ്ട്….

അതില്‍ സവര്‍ണ അവര്‍ണ സ്ത്രീകള്‍ തമ്മില്‍ വ്യത്യാസമുള്ളതായി പറഞ്ഞു കണ്ടില്ല…

അരുന്ധതീ നിന്റെ അഭിപ്രായത്തില്‍ ഈ സവര്‍ണ സ്ത്രീയുടെ ഗുഹ്യാവയവങ്ങള്‍ക്ക് ഇരുമ്പ് കമ്പിയാണോ കൂടുതല്‍ യോജിക്കുക….?

അയിത്തത്തിനെതിരെ പോരാടുന്ന അതെ വീര്യത്തോടെ മണ്ണാപ്പേടിക്കും പുലപ്പേടിക്കും എതിരെ പോരാടിയാലെ ന്യായമുള്ളൂ ….

അരുന്ധതീ…നിന്റെ കണ്ണില്‍ ഒരു കരട് പോയാല്‍ എന്ത് ചെയ്യും ….ഒരല്പം പോലും സഹിക്കാതെ ഉടന്‍ തന്നെ ആ കരട് എടുത്തുകളയില്ലേ….

അതുകൊണ്ട് ഈ രാഷ്ട്രത്തിന്റെ കണ്ണിലെ കരടാകാതിരിക്കൂ…

വാക്കിലും നോക്കിലും എഴുത്തിലും ചിന്തയിലും വിഷവാതമൂതി ഈ നാട്ടിലെ യുവതയെ തളര്‍ത്താതിരിക്കൂ….

AR 7 news4kerala

ഭാരതീയ പുരാണത്തില്‍ കേട്ട് പരിചയമുള്ള ഒരു അരുന്ധതിയുണ്ട്…

അരുന്ധതീ നക്ഷത്രം…

സപ്തഋഷിമാരില്‍ പ്രമുഖനായ വസിഷ്ഠന്റെ ഭാര്യ..രാമനെയും സീതയെയും തമ്മില്‍ കൂടുതലിണക്കിയ മഹതി.വിവാഹ നാളില്‍ വധൂവരന്മാര്‍ അരുന്ധതീയെയും വസിഷ്ഠനെയും കൂടെ ഒരുമിച്ചുകണ്ടാല്‍ ദീര്‍ഘദാമ്പത്യമത്രേ ഫലം…

എന്നാല്‍ നീ ഞങ്ങള്‍ക്ക് ധൂമകെതുവാണിപ്പോള്‍….

ആരുടെയോ അച്ചാരം വാങ്ങി ദേശദ്രോഹപരമായ വാക്കുകള്‍ മാത്രം പറയുന്ന അശ്രീകരമായ ധൂമകേതു….

ലക്ഷോപലക്ഷം മനുഷ്യര്‍ തങ്ങളുടെ ജീവിതം ഹവനം ചെയ്തു നേടിയെടുത്തതാണ് ഇന്നത്തെ രൂപത്തിലുള്ള ഭാരതം…

ആറു നൂറ്റാണ്ട്കള്‍ പല വൈദേശികരും കിണഞ്ഞു പരിശ്രമിച്ചിട്ടും തകരാത്ത ഒരു ആത്മ തേജസ്സുണ്ട് ഈ ഭാരത വര്‍ഷത്തിനു….

അത് കേവലമൊരു കുലടയുടെ വേദാന്ത പടുമോഴികള്‍ കേട്ട് ചിലംബിച്ചു പോകുന്നതല്ല….

അതുകൊണ്ട്…..

പുരക്കു മേലെ ചാഞ്ഞ പോന്നു കായ്ക്കുന്ന ഈ വട വൃക്ഷത്തെ ഇനി ഞങ്ങള്‍ക്ക് സഹിക്കാന്‍ വയ്യ…. തഴുകിയുനര്ത്തുന്ന വെള്ളി വെളിച്ചത്തില്‍,പുളകിതയാക്കുന്ന മാധ്യമ പരിലാളനയില്‍ കോള്‍മയിര്‍ കൊണ്ട് നീ ഉയര്‍ന്നു പറക്കുമ്പോള്‍ ഇനിയുമിനിയും കുറ്റങ്ങള്‍ കാണാന്‍ സാധിച്ചേക്കും..ഇനിയുമിനിയും…

ഇത്തരം ഒരുപാടു കുറ്റങ്ങളും കുറവുകലുമുള്ള ഈ ദരിദ്ര രാജ്യത്തെ പൌരത്വം റദ്ദാക്കി പോകൂ…. പുറത്ത് പോകൂ….

AR 8 news4kerala

ഞങ്ങള്‍…ഈ രാജ്യത്തെ ദരിദ്ര നാരായണന്‍മാര്‍,ഹരിജനങ്ങള്‍,മധ്യ വര്‍ഗക്കാര്‍,ദളിതര്‍,അവര്‍ണര്‍ ,സവര്‍ണര്‍,അങ്ങനെയങ്ങനെ വിവിധ വിഭജനങ്ങളിലും ഭാരതീയര്‍ എന്ന സ്വത്വം കണ്ടെത്തുന്ന 120 കോടി ജനങ്ങള്‍… ഇവിടെ ജീവിച്ചോട്ടെ…

എന്തെല്ലാം കുറവുകളും കുറ്റങ്ങളും ഉണ്ടെങ്കിലും ഈ മാതൃഭൂമിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു വെച്ച് കൊണ്ട്…..

എഴുതിയത് :: രഞ്ജിത് കാഞ്ഞിരത്തില്‍


രഞ്ജിത്  കാഞ്ഞിരത്തില്‍ ലേഖനങ്ങള്‍  ::

 

 
<

Leave a Reply

Your email address will not be published. Required fields are marked *

*