Home » News » Current Affairs » ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രാജിവച്ചു

>

arjun mundaജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ രാജിവച്ചു. ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചു വിടാന്‍ വേണ്ടി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. തീരുമാനിച്ചിരുന്നു.

ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രമുഖ കക്ഷികളാരും മറ്റു മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരാത്തതിനെത്തുടര്‍ന്നാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ ശേഷം അര്‍ജുന്‍ മുണ്ഡ മാധ്യമങ്ങളോട് പറഞ്ഞു.

2010 സെപ്തംബര്‍ 11 നായിരുന്നു അര്‍ജുന്‍ മുണ്ഡയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജാര്‍ഖണ്ഡില്‍ അധികാരമേറ്റത്.

82 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്കും ജെഎംഎമ്മിനും 18 അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. ഇതു കൂടാതെ മുണ്ഡ സര്‍ക്കാരിന് ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റസ് യൂണിയന്റെ ആറ് അംഗങ്ങളുടെയും ജെഡിയുവിന്റെ രണ്ട് അംഗങ്ങളുടെയും പിന്തുണയും ഉണ്ടായിരുന്നു.
<

Leave a Reply

Your email address will not be published. Required fields are marked *

*