Home » News » Current Affairs » യശ്വന്ത് സിന്‍ഹയ്‌ക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

യശ്വന്ത് സിന്‍ഹയ്‌ക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

>

Anti-Yashwant Sinha posters come up near BJP office - news4keralaന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹയ്‌ക്കെതിരേ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. അഴിമതിയാരോപണത്തിനു വിധേയനായ ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാജിവയ്ക്കണമെന്ന സിന്‍ഹയുടെ ആവശ്യത്തെ നിശിതമായി വിമര്‍ശിക്കുന്ന പോസ്റ്ററുകളില്‍ വിശ്വാസവഞ്ചകന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയിലെ അസ്വാരസ്യം കൂടുതല്‍ വ്യക്തമായി.

ആരാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്നു വ്യക്തമായാലേ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു സാധ്യതയുള്ളൂവെന്നാണ്ു യശ്വന്ത് സിന്‍ഹ സംഭവത്തെപ്പറ്റി പ്രതികരിച്ചു. ഗഡ്കരി രാജിവയ്ണമെന്നു സിന്‍ഹ അഭിപ്രായപ്പെട്ടതോടെയാണ് തലസ്ഥാനത്ത് പോസ്റ്റര്‍ യുദ്ധത്തിനു തുടക്കം കുറിച്ചത്. ഗഡ്കരി കുറ്റക്കാരനാണോ, അല്ലയോ എന്നുള്ളതല്ല പ്രശ്‌നമെന്നും പൊതുജീവിതത്തില്‍ അഴിമതി ആരോപണത്തിനു വിധേയനായ സാഹചര്യത്തില്‍ രാജിവക്കണമെന്നാണ് യശ്വന്ത് ആവശ്യപ്പെട്ടത്.

 
<

Leave a Reply

Your email address will not be published. Required fields are marked *

*