Home » News » Current Affairs » ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് അഞ്ജലി മേനോന്‍.

ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് അഞ്ജലി മേനോന്‍.

>

anjali menonആദ്യത്തെക്കുട്ടിക്കൊപ്പം പിറന്നുവീണ ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയിലെ സംഭാഷണത്തിന് ലഭിച്ച ദേശീയ പുരസ്‌കാരം തന്റെ മകന്റെ ഭാഗ്യമായി കാണുന്നുവെന്ന് തിരക്കഥാകൃത്ത് അഞ്ജലി മേനോന്‍. സ്‌ക്രിപ്റ്റ് എഴുതാന്‍ വേണ്ടി മലയാളം പഠിച്ചയാളാണ് ഞാന്‍. ചെറുപ്പത്തില്‍ മലയാളം പഠിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇപ്പോഴും മലയാളം ശരിക്ക് വഴങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എന്തെഴുതുന്നതും ആത്മാര്‍ഥമായിട്ടാണ്. ‘ഉസ്താദ് ഹോട്ടല്‍’ കണ്ട് പ്രേക്ഷകര്‍ നല്‍കിയ നല്ല വാക്കുകളായിരുന്നു ആദ്യത്തെ അവാര്‍ഡ്. ഒരേസമയം, പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഇഷ്ടപ്പെടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഉസ്താദ് ഹോട്ടലിലെ കോഴിക്കോടന്‍ സംഭാഷണശൈലി വിജയിക്കുമോയെന്ന് ആദ്യം സംശയമായിരുന്നു.സ്‌ക്രിപ്റ്റ് തിരക്കഥാകൃത്തില്‍ നിന്ന് തന്നെ കേള്‍ക്കണമെന്ന് പറഞ്ഞ തിലകന്‍ ചേട്ടന്‍ നല്‍കിയ പിന്തുണയും വലുതായിരുന്നു
<

Leave a Reply

Your email address will not be published. Required fields are marked *

*