Home » News » Current Affairs » ട്രാന്‍സ്പോര്‍ട്ട് ബസ്‌ പോലെയല്ല എയര്‍ സര്‍വീസ്: വയലാര്‍ രവി

ട്രാന്‍സ്പോര്‍ട്ട് ബസ്‌ പോലെയല്ല എയര്‍ സര്‍വീസ്: വയലാര്‍ രവി

>

vayalarപ്രവാസി ഭാരതിയ ദിവസത്തില്‍ നടത്തിയ വാര്‍ത്ത‍ സമ്മേളനത്തില്‍ മന്ത്രി വയലാര്‍ രവി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശത്ത് ജയിലില്‍ അടച്ച ഇന്ത്യക്കാരുടെ മോചനത്തിനായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഉറപ്പുനല്‍കി.

ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ജയിലില്‍ അടച്ചിരിക്കുന്നവുടെ കാര്യത്തില്‍ മാത്രമാണ് ചില ബുദ്ധിമുട്ടുകള്‍ ഉള്ളത്, മറ്റു കേസുകളില്‍ സഹായകരമായ നിലപാടുകള്‍ ആണ് എടുകുന്നത്, ചില കേസുകളില്‍ പിഴ അടക്കേണ്ടി വന്നാല്‍ അത്തരം സാഹചര്യത്തില്‍ പ്രത്യേകം ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗള്‍ഫ്‌ മേഘലയില്‍ ജോലിചെയ്യുന്നവര്‍ക്ക് വേണ്ടി രൂപികരിച്ച ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് മറ്റു മേഘലയില്‍ കുടി വ്യാപിപ്പിക്കും.

ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരെ ആവശ്യമെങ്കില്‍ അവിടെ തന്നെ സംസ്കരിക്കുന്നതിന് സഹായകരമായി ശ്മശാന നിര്‍മാണത്തിനും ഉമ്മുല്‍ ഖുവൈനില്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ നിര്‍മിക്കുന്നതിനും ഈ ഫണ്ട് വിനിയോഗിച്ചതായി മന്ത്രി പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് ബസ്‌ പോലെ അല്ല എയര്‍ സര്‍വീസ്, അതുകൊണ്ട് തന്നെ എയര്‍ കേരള യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മികച്ച മാനേജ്‌മന്റ്‌ ആവശ്യമാണ്. അതിനു ഡല്‍ഹിയില്‍ ബന്ധപ്പെട്ടവര്‍ സമ്മര്‍ദം ചെലുത്തണം. രാജ്യത്തൊട്ടാകെ മാതൃക ആയേക്കാവുന്ന എയര്‍ കേരളയുടെ വരവ് ഞാനും ആഗ്രഹിക്കുന്നു, അതിനു ഗള്‍ഫ്‌ മാലയാളികളും ജനങ്ങളും കൂടെ കേരള സര്‍ക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം.

കൊളംബോ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ ജയിലുകളിലേക്ക് മാറ്റാന്‍ നിലവില്‍ കരാര് ഉണ്ടെകിലും നടപടി ക്രമങ്ങളെ കുറിച്ച് കുടുതല്‍ പഠിക്കുമെന്നും അത് വേണ്ട രീതിയില്‍ പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*