Home » News » Current Affairs » എയര്‍ ഏഷ്യ ഇന്ത്യയിലേക്ക്

എയര്‍ ഏഷ്യ ഇന്ത്യയിലേക്ക്

>

airദില്ലി: മലേഷ്യന്‍ കന്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലേക്കെത്തുന്നു. ടാറ്റ സണ്‍സ് ലിമിറ്റഡ്, ടെലിസ്ട്ര ട്രേഡ്പ്ലേസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്നീ ഇന്ത്യന്‍ കന്പനികളുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കന്പനി തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയാണ് എയര്‍ ഏഷ്യ. സംയുക്ത സംരംഭത്തിന് അനുമതി തേടി ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിനു കന്പനി അപേക്ഷ നല്‍കി.ഇന്ത്യന്‍ കന്പനികളുമായുള്ള സംയുക്ത സംരംഭത്തിന് ഒരു മാസത്തിനകം ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡിന്‍റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ കന്പനികളുമായുള്ള സംയുക്ത സംരംഭത്തില്‍ 49% നിക്ഷേപം നടത്തുന്നതിന് അനുവദിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ചെന്നൈ ആസ്ഥാനമായിട്ടാകും കന്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക.മലേഷ്യ, തയ് ലാന്ഡ് എന്നിവ ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കന്പനി ഇപ്പോള്‍ ചെന്നൈ, ചെന്നൈ, ബംഗളൂരു, ട്രിച്ചി, കൊച്ചി, കൊല്‍ക്കത്ത എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കു സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ രണ്ടു നഗരങ്ങളെ ചെന്നൈയില്‍നിന്നു ബന്ധിപ്പിച്ചിക്കുന്ന രീതിയിലാകും കന്പനി ഇന്ത്യയിലേക്കു രംഗപ്രവേശം ചെയ്യുക.
<

Leave a Reply

Your email address will not be published. Required fields are marked *

*