Home » News » Current Affairs » വിമാന ടിക്കറ്റില്‍ വന്‍ വര്‍ധന

വിമാന ടിക്കറ്റില്‍ വന്‍ വര്‍ധന

>

തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ക്രിസ്മസ്, പുതുവര്‍ഷത്തിരക്ക് മുതലാക്കിയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര സര്‍വീസ് നിരക്കിനോളം പോന്ന ടിക്കറ്റ് ചാര്‍ജാണ് ചില കമ്പനികള്‍ ആഭ്യന്തരയാത്രയ്ക്ക് ഇടാക്കുന്നത്. ഉദാഹരണമായി തിരുവനന്തപുരംറിയാദ് വിമാനനിരക്ക് 34,196 രൂപയാണ്. അതേസമയം തിരുവനന്തപുരംകൊല്‍ക്കത്ത യാത്രയ്ക്ക് ചില കമ്പനികള്‍ ഈടാക്കുന്നത് 36,577 രൂപയാണ്.

തിരുവനന്തപുരംകൊച്ചി വിമാനയാത്രയ്ക്ക് ഇക്കോണമി ക്ലാസില്‍ 9190രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് 14,543 രൂപ, ബാംഗഌരിലേക്ക് 13,452 രൂപ, മുംബൈയിലേക്ക് 24,238, ഹൈദരാബാദ് 28,693 രൂപ എന്നിങ്ങനെയാണ് നിരക്കുവര്‍ധന. തിരുവനന്തപുരംദുബായ് നിരക്ക് 30,104 രൂപയാണ്. ദോഹ33,144, മസ്‌ക്കറ്റ്33,313, കുവൈറ്റ്41,081, റിയാദ്34,196, ജിദ്ദ39,876 രൂപ ഇങ്ങനെയാണ് ഗള്‍ഫ് മേഖലയിലെ വിമാനടിക്കറ്റ് നിരക്ക്.

തിരുവനന്തപുരംഡല്‍ഹി ആഭ്യന്തര സര്‍വീസിന് നിലവിലുള്ള ചാര്‍ജ് 6000 രൂപമുതല്‍ക്കാണ്. എന്നാലിപ്പോള്‍ പല കമ്പനികളും 22,000 രൂപ വരെയാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നിയമമനുസരിച്ച് 35,000 രൂപവരെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അവകാശമുണ്ട്. അതുപോലെതന്നെ 25,000 വരെ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അനുമതി നല്‍കുന്നുണ്ട്. ഇവയുടെ മറപിടിച്ചാണ് ടിക്കറ്റ് കൊള്ള നടക്കുന്നത്.

തിരുവനന്തപുരംഷാര്‍ജ യാത്രയ്ക്ക് 7000 രൂപയാണ് ഇപ്പോഴും ചില വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ബഹറിന്‍ എയര്‍വേസ്, ജറ്റ്, ഒമാന്‍, ഖത്തര്‍ എയര്‍വേസുകള്‍, എയര്‍ അറേബ്യ, എമിറ്റേറ്‌സ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ഗള്‍ഫ് സെക്ടറിലേക്ക് 2000 മുതല്‍ 3000 രൂപവരെ അധികം ഈടാക്കുന്നുണ്ട്.
<

Leave a Reply

Your email address will not be published. Required fields are marked *

*