Home » News » Current Affairs » എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ ഇനി നാടന്‍ ഭക്ഷണം രുചിച്ചു യാത്ര ചെയ്യാം

എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ ഇനി നാടന്‍ ഭക്ഷണം രുചിച്ചു യാത്ര ചെയ്യാം

>

air india expressഎയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ പുതുവര്‍ഷം തൊട്ട് നാടന്‍ ഭക്ഷണം വിളമ്പും. ഇതോടൊപ്പം തന്നെ വിമാനത്തില്‍ യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ മലയാളത്തിലും മുഴങ്ങി കേള്‍ക്കാം. എയര്‍ഇന്ത്യ എക്സ്പ്രസ്സിനു മലയാളമുഖം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സേവനങ്ങള്‍. എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം ഉടന്‍തന്നെ കൊച്ചിയിലേക്ക് മാറ്റും. കമ്പനിയുടെ ഭൂരിഭാഗം വീമാനങ്ങളും എറണാകുളത്തും മംഗലാപുരത്തുമാണ് കൂടുതല്‍ സര്‍വീസ് നടത്തുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ അധികവും യാത്ര ചെയ്യുന്നത് മലയാളികള്‍ ആയതുകൊണ്ടാണ്‌ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടിയപ്പം, കടലക്കറി, തട്ടുദോശ, സാമ്പാര്‍, നെയ്‌ചോറ്, വെജിറ്റബിള്‍ ബിരിയാണി തുടങ്ങിയ തനി നാടന്‍ ഭക്ഷണങ്ങള്‍ ഇനി യാത്രയ്ക്കിടെ വിമാനത്തില്‍ ലഭിക്കും. സാന്‍വിച്ചിനു പകരം വെജിറ്റബിള്‍ കട്ടി റോള്‍ വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ചിപ്‌സ്, കോക്കനട്ട് ബര്‍ഫി ഉള്‍പ്പെടെയുള്ളവയും മെനുവിലുണ്ടാകും.

നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അറിയിപ്പുകള്‍. മന്ത്രി കെ.സി. വേണുഗോപാലിന് യാത്രക്കാരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത്. പഞ്ചനക്ഷത്ര നിലവാരമുള്ള ഭക്ഷണമായിരിക്കും വിതരണം ചെയ്യുകയെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
<

Leave a Reply

Your email address will not be published. Required fields are marked *

*