Home » News » Current Affairs » ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; രണ്ടു പേര്‍ അറസ്റ്റില്‍ പ്രതിദിനം നടക്കുന്നത് നാലു ബലാത്സംഗങ്ങള്‍

ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; രണ്ടു പേര്‍ അറസ്റ്റില്‍ പ്രതിദിനം നടക്കുന്നത് നാലു ബലാത്സംഗങ്ങള്‍

>

Untitled-1ദില്ലി:  ഗാസിയാബാദില്‍ 19കാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ഓട്ടോയിലെ സഹയാത്രികരായിരുന്ന രണ്ടുപേരും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് തന്നെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഗാസിയാബാദിലെ ദസ്നയിലാണ് സംഭവം.ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. സഹഹൃത്തിനെ കണ്ടശേഷം ഓട്ടോയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം യാത്രക്കാരെന്ന രീതിയില്‍ ഓട്ടോയില്‍ കയറിയ രണ്ടുപേരും ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് തന്നെ ക്രൂരബലാത്സംഗത്തിനിരയാക്കിയതെന്നും ഇതിനുശേഷം തന്റെ കൈവശമുള്ള പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത അക്രമികള്‍ ദേശീയപാത 24ന് സമീപം ഗാലന്‍ഡ് ഗ്രാമത്തിലെ റോഡരികില്‍ ഉപേക്ഷിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. 20നും 24നും ഇടയ്ക്ക് പ്രായമുള്ളവരാണ് അറസ്റ്റിലായത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ദില്ലി പെണ്‍കുട്ടി ബസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന വ്യാപക പ്രചാരണങ്ങള്‍ക്കുശേഷവും ദില്ലിയില്‍ പ്രപതിദിനം നാലു ബലാത്സംഗങ്ങള്‍ വീതം നടക്കുന്നുവെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്.ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി 15 വരെയുള്ള കാലയളവില്‍ 181 ബലാത്സംഗ കേസുകളാണ് തലസ്ഥാനനഗരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മാത്രം നാലു കൂട്ട ബലാത്സംഗം കേസുകള്‍ പോലീസ് രജിസറ്റര്‍ ചെയ്തിരുന്നു.2012ല്‍ ആകെ 706 ബലാത്സംഗ കേസുകളാണ് ദില്ലിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തതെന്ന് ദില്ലി പോലീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ 572 ബലാത്സംഗ കേസുകളായിരുന്നു ദില്ലിയില്‍ രജാസ്റ്റര്‍ ചെയ്തിരുന്നത്.
<

Leave a Reply

Your email address will not be published. Required fields are marked *

*